Meditation. - September 2024
സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി നിലവിളിക്കുക
സ്വന്തം ലേഖകന്‍ 06-09-2024 - Friday
"ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?" (മര്‍ക്കോസ് 15:34).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 6
കാല്വരിയില്‍ വച്ച് വേദനയാല്‍ പൂര്‍ണ്ണമായും തളര്‍ന്നു പോയപ്പോള്‍ പിതാവായ ദൈവത്തെ വിളിച്ചുള്ള അവിടുത്തെ നിലവിളി സുവിശേഷത്തില്‍ നമ്മുക്ക് കാണാന്‍ സാധിയ്ക്കും. മനുഷ്യന് കേവലം വിശദീകരിക്കാനാവാത്ത, പിതാവിനുമാത്രം അറിയാവുന്ന ഒരു രഹസ്യമായ ആ വേദനയുടെ വെപ്രാളത്തില്‍ ദൈവത്തോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'എന്റെ ദൈവമേ.. എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു' എന്ന ചോദ്യം.
പാപിയായ മനുഷ്യനു വേണ്ടി ദൈവം പൂര്‍ണ്ണമായി തന്നെ തന്നെ പിതാവിന് വിട്ടുകൊടുത്തപ്പോള്‍ ക്രിസ്തുവിന്റെ ബലിയുടെ ആഴമായ അര്‍ത്ഥ തലങ്ങള്‍ ആ ചോദ്യത്തില്‍ അടങ്ങിയിട്ടുണ്ട്. യേശുവിന്റെ മഹത്തായ ആന്തരിക അനുഭവത്തില്‍ നിന്നാണ് ആ നിലവിളി ഉയര്‍ത്താനുള്ള ഊര്‍ജ്ജം അവിടുത്തേക്ക് ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞത്. ചുരുക്കത്തില്‍ യേശുവിന്റെ ഈ നിലവിളി ഒരു സന്ദേശമാണ്, നമ്മുടെ ആവലാതികളും ജീവിതത്തിലെ പ്രശ്നങ്ങളും സ്വര്‍ഗീയ പിതാവിനെ വിളിച്ച് സമര്‍പ്പിക്കുകയെന്ന സന്ദേശം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 30.11.88)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.