India - 2025

ക്രിസ്തീയത അവഹേളിക്കുന്ന സിനിമകൾക്കു പിന്നിലുള്ള ഗൂഢശക്തികളെ വെളിച്ചത്തു കൊണ്ടുവരണം: കത്തോലിക്ക കോൺഗ്രസ്

പ്രവാചകശബ്ദം 02-04-2025 - Wednesday

കൊച്ചി: ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന സിനിമകൾ അടുത്തകാലത്തായി വർദ്ധിച്ചുവരികയാണെന്നും ഇതിൻ്റെ പിന്നിലുള്ള സംഘടിത ഗൂഢശക്തികളെ വെളിച്ചത്തു കൊണ്ടുവരണമെന്നും അവ നിരോധിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ കൾച്ചറൽ ഫോറം. ഇവയുടെ ഫണ്ടിംഗ് കേന്ദ്ര സർക്കാർ കൃ ത്യമായി അന്വേഷിക്കണമെന്നു കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

'എമ്പുരാൻ' എന്ന സിനിമയിലുടനീളം ദൈവത്തിനു മുകളിൽ സാത്താനെ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും യോഗം വിലയിരുത്തി. യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »