India - 2025

സിസ്റ്റർ ട്രീസാ ജോസ് അത്തിക്കലിന് പേപ്പൽ ബഹുമതി

പ്രവാചകശബ്ദം 06-04-2025 - Sunday

മൂവാറ്റുപുഴ: ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ കോതമംഗലം വിമല പ്രോവിൻസ് അംഗം സിസ്റ്റർ ട്രീസാ ജോസ് അത്തിക്കലിന് ഫ്രാൻസിസ് മാർപാപ്പയുടെ പ്രോ എക്ലേസിയ എത്ത് പൊന്തിഫിച്ചെ (ഫോർ ദ ചർച്ച് ആൻഡ് പോപ്) പേപ്പൽ ബഹുമതി ലഭിച്ചു. സഭയ്ക്കും കത്തോലിക്ക വിദ്യാഭ്യാസമേഖലയ്ക്കും നൽകിയ സവിശേഷ സേവനങ്ങൾക്കുള്ള അംഗീകാരമായാണു ബഹുമതി.

52 വർഷം യുഎസിലെ സെന്റ് പോൾ ആൻഡ് മിനിയപോളിസ് അതിരൂപതയിൽ ഇടവകയിലും സ്‌കൂളിലും സിസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്. ഗോൾഡ് ക്രോസ് മെഡലും മാർപാപ്പയിൽനിന്നുള്ള സർട്ടിഫിക്കറ്റും ആർച്ച് ബിഷപ്പ് ഡോ. ബെർണാർഡ് ഹെബ്ബയിൽനിന്നു സിസ്റ്റർ ട്രീസ സ്വീകരിച്ചു.


Related Articles »