News - 2025

നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികം; വത്തിക്കാന്‍ രേഖ പുറത്തിറക്കി

പ്രവാചകശബ്ദം 07-04-2025 - Monday

വത്തിക്കാന്‍ സിറ്റി: നിഖ്യായിലെ എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ പ്രത്യേക രേഖ പുറത്തിറക്കി. ആര്യന്‍ പാഷണ്ഡതയുടെ വ്യാപനത്തിനിടയിൽ വിശ്വാസപ്രഖ്യാപനമായി 325-ൽ സിൽവസ്റ്റർ ഒന്നാമന്‍ പാപ്പയുടെ കാലത്ത് സമയത്ത് വിളിച്ചുകൂട്ടിയ നിഖ്യാ കൗൺസിലിന്റെ പ്രാധാന്യം എടുത്തുക്കാട്ടിയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വത്തിക്കാന്‍ രേഖ പുറത്തിറക്കിയിരിക്കുന്നത്.

യേശുക്രിസ്തുവിന്റെ ദൈവീകതയെ ശക്തമായി എടുത്തുക്കാട്ടിയ സഭയുടെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിന്റെ പ്രാധാന്യം സൂചിപ്പിച്ച് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ (ഐടിസി) "യേശുക്രിസ്തു, ദൈവപുത്രൻ, രക്ഷകൻ: നിഖ്യായിലെ എക്യുമെനിക്കൽ കൗൺസിലിന്റെ 1,700-ാം വാർഷികം" എന്ന പേരിലാണ് രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിഖ്യാ വിശ്വാസപ്രമാണം സഭയുടെ വിശ്വാസത്തിന്റെ കാതലായി നിലകൊള്ളുന്നുവെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു. ക്രൈസ്തവര്‍ക്കിടയില്‍ സാഹോദര്യം പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സഭകൾക്കുള്ളിൽ കത്തോലിക്കാ വിശ്വാസികളുടെ കൂടുതൽ പങ്കാളിത്തത്തിന് പ്രചോദനം നൽകാനുമുള്ള ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹത്തോടെയാണ് പരിശുദ്ധ സിംഹാസനം രേഖ പ്രസിദ്ധീകരിക്കുന്നതെന്നും ദൈവശാസ്ത്ര കമ്മീഷന്‍ വ്യക്തമാക്കി.




Related Articles »