News - 2025

നമ്മുടെ മനസ്സുകളെ സഹാനുഭൂതിയും ക്ഷമയും കൊണ്ട് സമ്പന്നമാക്കട്ടെ: ഈസ്റ്റർ ആശംസയുമായി ഗവര്‍ണര്‍

പ്രവാചകശബ്ദം 20-04-2025 - Sunday

മലയാളി സമൂഹത്തിന് ഈസ്റ്റര്‍ ആശംസയുമായി കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കർത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ ആഘോഷിക്കുന്ന ഈസ്റ്ററിന്റെ അനുഗ്രഹീത വേളയിൽ, ലോകമെമ്പാടുമുള്ള കേരളത്തിലെ ക്രിസ്ത്യാനികൾക്ക് എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു. ഈസ്റ്റർ ആഘോഷം നമ്മുടെ മനസ്സുകളെ സഹാനുഭൂതിയും ക്ഷമയും കൊണ്ട് സമ്പന്നമാക്കട്ടെ, ബലഹീനരുടെയും നിരാലംബരുടെയും സേവനത്തിനായി ഐക്യത്തോടെ സ്വയം സമർപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെയെന്നും ഗവര്‍ണ്ണര്‍ ആശംസിച്ചു.


Related Articles »