News - 2025

ഫ്രാൻസിസ് പാപ്പയുടെ വിടവാങ്ങല്‍; അമേരിക്കയില്‍ ഉടനീളമുള്ള പതാകകള്‍ താഴ്ത്തിക്കെട്ടാന്‍ ട്രംപിന്റെ നിര്‍ദ്ദേശം

പ്രവാചകശബ്ദം 21-04-2025 - Monday

വാഷിംഗ്ടണ്‍ ഡി‌സി: ഇന്നു വിടവാങ്ങിയ ഫ്രാന്‍സിസ് പാപ്പയോടുള്ള ആദരസൂചകമായി അമേരിക്കന്‍ ഐക്യനാടുകളിലെ വിവിധയിടങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്ന എല്ലാ പതാകകളും താഴ്ത്തിക്കെട്ടുവാന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം. നവമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ട്രംപ് പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍പാപ്പയുടെ മൃതസംസ്കാരം നടക്കുന്ന ദിവസം സൂര്യാസ്തമയം വരെ പതാക താഴ്ത്തിക്കെട്ടുവാനാണ് നിര്‍ദേശം. നേരത്തെ പാപ്പയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലേ ഡൊണാള്‍ഡ് ട്രംപ് അനുശോചനം അറിയിച്ചിരിന്നു.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പതാക താഴ്ത്തിക്കെട്ടുവാന്‍ പുറപ്പെടുവിച്ച ഉത്തരവ് ഇങ്ങനെ;



അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് എന്ന നിലയിൽ ഭരണഘടനയും നിയമങ്ങളും നൽകിയിട്ടുള്ള അധികാരത്താൽ, പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി, വൈറ്റ് ഹൗസിലും എല്ലാ പൊതു കെട്ടിടങ്ങളിലും മൈതാനങ്ങളിലും, എല്ലാ സൈനിക പോസ്റ്റുകളിലും നാവിക സ്റ്റേഷനുകളിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലും അതിന്റെ പ്രദേശങ്ങളിലും സ്വത്തുക്കളിലും, ഫെഡറൽ ഗവൺമെന്റിന്റെ എല്ലാ നാവിക കപ്പലുകളിലും, അമേരിക്കൻ ഐക്യനാടുകളുടെ എല്ലാ എംബസികളിലും, കോൺസുലാർ ഓഫീസുകളിലും, വിദേശത്തുള്ള മറ്റ് സൗകര്യങ്ങളിലും, എല്ലാ സൈനിക കേന്ദ്രങ്ങളിലും, നാവിക കപ്പലുകളിലും, സ്റ്റേഷനുകളിലും മാര്‍പാപ്പയുടെ മൃതസംസ്കാരം നടക്കുന്ന ദിവസം സൂര്യാസ്തമയം വരെ പതാക പകുതി താഴ്ത്തി സ്ഥാപിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു.


Related Articles »