India - 2025
ദേശീയ പരിസ്ഥിതി കോൺഗ്രസിന്റെ മാർഗദർശി പുരസ്കാരം ഫാ. സുനിൽ പെരുമാനുരിന്
പ്രവാചകശബ്ദം 25-04-2025 - Friday
കോട്ടയം: ദേശീയ പരിസ്ഥിതി കോൺഗ്രസ് ഏർപ്പെടുത്തിയ മാർഗദർശി പുരസ്കാരം കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറിയും ചൈ തന്യ പാസ്റ്ററൽ സെൻ്റർ ഡയറക്ടറുമായ ഫാ. സുനിൽ പെരുമാനുരിന്.കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയിലൂടെയും ചൈതന്യയിലൂടെയും നടപ്പിലാക്കുന്ന പരിസ്ഥിതി, കൃഷി, കാർഷിക സംരക്ഷണ പ്രവർത്തനങ്ങളും സ്വാശ്രയ സംഘങ്ങളിലൂടെ നടപ്പിലാക്കുന്ന തൊഴിൽ നൈപുണ്യ വികസന പ്രവർത്തനങ്ങളും ചൈതന്യ കാർഷിക മേള ഉൾപ്പെടെയുള്ള ജനകീയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഫാ. സുനിൽ പെരുമാനൂരിനെ ദേശീയ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. 25,001 രൂപയും മെമൻ്റോയും പ്രശസ്‌തി പത്രവും അടങ്ങുന്ന പുരസ്‌കാരം മേയിൽ ടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ദേശീയ പരിസ്ഥിതി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോതീഷ് കൃഷ്‌ണ അറിയിച്ചു.
