News
BIG BREAKING; പുതിയ പാപ്പയെ തിരഞ്ഞെടുത്തു
പ്രവാചകശബ്ദം 08-05-2025 - Thursday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി പുതിയ പാപ്പയെ തിരഞ്ഞെടുത്തു. കോൺക്ലേവിന്റെ നാലു റൌണ്ട് വോട്ടെടുപ്പിന് ഒടുവിലാണ് നല്‍കി ഇന്നു സിസ്റ്റൈന്‍ ചാപ്പലിന് മുകളിലെ ചിമ്മിനിയില്‍ നിന്നു വെളുത്ത പുക പുറത്തുവന്നത്. ഇന്ത്യന്‍ സമയം രാത്രി 9.41 നാണ് ഫലം വന്നത്. വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള്‍ കൂട്ടത്തോടെ മുഴക്കി. സ്വിസ് ഗാര്‍ഡുമാര്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി. വത്തിക്കാന്‍ ചത്വരം നിമിഷ നേരം കൊണ്ട് ജനനിബിഡമായി. (കൂടുതല്‍ വാര്‍ത്തകള്‍ ഉടനെ )
