News - 2025
അടുത്ത് നിൽക്കുന്ന വൈദികൻ ഭാവിയിൽ പാപ്പയാകുമെന്ന് അന്നു ആരെങ്കിലും കരുതിയോ? 21 വർഷം മുൻപ് കൊച്ചിയിൽ നിന്നുള്ള ദൃശ്യങ്ങൾ | VIDEO
പ്രവാചകശബ്ദം 10-05-2025 - Saturday
2004 ഏപ്രിൽ 22ന് വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കലൂർ കത്രിക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ നവ വൈദികരുടെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി എത്തിയ ഫാ. റോബർട്ട് പ്രെവോസ്റ്റ് (ഇന്ന് ലെയോ പതിനാലാമൻ പാപ്പ) അന്നത്തെ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിലിനെ ഹാരമണിയിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങൾ. അടുത്ത് നിൽക്കുന്ന വൈദികൻ ഭാവിയിൽ പാപ്പയാകുമെന്ന് അന്നു ആരെങ്കിലും കരുതിയോ? ദൈവത്തിന്റെ പദ്ധതികൾ എത്രയോ വിസ്മയാവഹം.
