News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 10-05-2025 - Saturday

ഈശോ ലേവിയെ വിളിക്കുന്നു, ഉപവാസത്തെ സംബന്ധിച്ചു തര്‍ക്കം എന്ന വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷ ഭാഗങ്ങളെകുറിച്ചു വിശുദ്ധ എവുസേബിയൂസ്, വിശുദ്ധ ബീഡ്, നസിയാൻസിലെ ഗ്രിഗറി, ഇരണേവൂസ്, നീസ്സായിലെ ഗ്രിഗറി, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ജറോം, പല്ലാദിയൂസ്, തെർത്തുല്യൻ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: ലേവിയെ വിളിക്കുന്നു | (മര്‍ക്കോസ് 2:13-17) (മത്തായി 9: 9 - 13 ) (ലൂക്കാ 5: 27 - 32 ).

13 : യേശു വീണ്ടും കടല്‍ത്തീരത്തേക്കുപോയി. ജനക്കൂട്ടം അവന്റെ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിച്ചു. 14 അവന്‍ കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. 15 അവന്‍ ലേവിയുടെ ഭവനത്തില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യരുടെയും കൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവര്‍ നിരവധിയായിരുന്നു. 16 അവന്‍ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരില്‍പെട്ട ചില നിയമജ്ഞര്‍ ശിഷ്യന്‍മാരോടു ചോദിച്ചു: അവന്‍ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്? 17 ഇതു കേട്ട് യേശു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്.

****************************************************************

വിശുദ്ധ എവുസേബിയൂസ്:

മത്തായി ശ്ലീഹാ കർത്താവിനാൽ വിളിക്കപ്പെടുന്നതിനു മുമ്പ് ഏർപ്പെട്ടിരുന്നത് മാന്യമായ തൊഴിലിലായാരുന്നില്ല. ചുങ്കം പിരിച്ചും വഞ്ചിച്ചും ജീവിച്ചുപോന്നവരുടെ ഗണത്തിലായിരുന്നു അതുവരെ അദ്ദേഹം കഴിഞ്ഞിരുന്നത് (മത്താ 9,9; ലൂക്കാ 5,27) (Proof of the Gospel 3.5).

വിശുദ്ധ ബീഡ്:

ധനസമ്പാദനത്തിൽ വ്യഗ്രചിത്തനായി ലേവി ചുങ്കസ്ഥലത്തിരിക്കുന്നത് ഈശോ കണ്ടു. മത്തായി എന്നായിരുന്നു അദ്ദേഹത്തിന്റെ പുതിയ പേര്. ഹെബ്രായ ഭാഷയിൽ ഈ പേരിന്റെ അർത്ഥം 'ദാനമായി നൽകപ്പെട്ടത്' എന്നത്രെ. സ്വർഗത്തിന്റെ കൃപ ലഭിച്ചവന് തികച്ചും അനുയോജ്യമായ പേരാണിത് (Homilies on the Gospels 2.21).

അനുഗമിക്കുന്നതിനുള്ള വരം

'അനുഗമിക്കുക' എന്നതുകൊണ്ട് പാദങ്ങളുടെ ചലനമല്ല, ഹൃദയത്തിൻ്റെ ചലനമാണ് അവിടുന്നുദ്ദേശിച്ചത്. അതായത് ഒരു ജീവിതശൈ ലിയെ പുൽകുക എന്നർത്ഥം. താൻ മിശിഹായിൽ ജീവിക്കുന്നു എന്നവകാശപ്പെടുന്ന ഏതൊരുവനും മിശിഹാ നടന്നതുപോലെ ചരിക്കേണ്ടിയിരിക്കുന്നു (1 പത്രോ 2,21; 1 യോഹ 2,6). ഭൗമിക വസ്തു ക്കളെ ലക്ഷ്യം വയ്ക്കാതെയും നശ്വരമായ നേട്ടങ്ങൾക്കു പിന്നാലെ പരക്കം പായാതെയും അവൻ ജീവിക്കണം. വിലയില്ലാത്ത പുകഴ്‌ചകൾക്കു പുറം തിരിയുകയും സ്വർഗീയ മഹത്വത്തെപ്രതി ലൗകി കമായവയെ അവജ്ഞയോടെ തള്ളുകയും വേണം.

അവൻ എല്ലാവർക്കും നന്മ ചെയ്യണം, ആരെയും പകമൂലം ഉപദ്രവിക്കരുത്; തനിക്കു നേരിടുന്ന ഉപദ്രവങ്ങളെ ക്ഷമാപൂർവ്വം സഹിക്കണം; തന്നെ പീഡിപ്പിക്കുന്നവർക്കു വേണ്ടി ദൈവ ത്തിൽനിന്ന് ക്ഷമ യാചിക്കണം. സ്വന്തം മഹിമ ഒരിക്കലും തേടാതെ എപ്പോഴും ദൈവമഹത്ത്വം അന്വേഷിക്കണം (യോഹ 7,18). സ്വർഗീയ കാര്യങ്ങളിലുള്ള താൽപര്യം വർദ്ധിക്കത്തക്കതെല്ലാം അവൻ ചെയ്യണം. ഇതാണ് മിശിഹായെ പിൻചെല്ലുക എന്നതിൻറെ അർത്ഥം. ഇപ്രകാരം മത്തായി ഭൗതിക വസ്തുക്കൾ വിട്ടുപേക്ഷിച്ചുകൊണ്ട് സ്വന്തമായി ഒന്നുമില്ലാത്തവൻ്റെ അനുചരവൃന്ദത്തിൽ ചേർന്നു. തന്റെ വാക്കിനാൽ അനുഗമിക്കാൻ വിളിച്ചവൻതന്നെ അനുഗമിക്കാനുള്ള വരദാനം ആന്തരികമായി അദ്ദേഹത്തിനു നൽകി (Homilies on the Gospels 1.21).

നസിയാൻസിലെ ഗ്രിഗറി:

പാപികളോടും ചുങ്കക്കാരോടുമൊപ്പം ഇടപഴകിയതിൽനിന്ന് ഈശോ എന്തു നേടി എന്ന ചോദ്യമുയരാം. പാപി കളുടെ രക്ഷ നേടി എന്നതാണ് ഉത്തരം. പാപിക ളോട് സഹവസിച്ചതിൻ്റെ പേരിൽ ഈശോയെ കുറ്റപ്പെടുത്തുന്നത് ചികിത്സിക്കാൻ വരുന്ന ഭിഷഗ്വരനെ ദുർഗന്ധം സഹിച്ചതിനും അഴുകിയ മുറിവുകളിൽ കൈവച്ചതിനും കുറ്റപ്പെടുത്തുന്നതിനു സമമാണ് (Oration 45, On Holy Easter 26).

വിശുദ്ധ ഇരണേവൂസ്:

സമർത്ഥനായ വൈദ്യൻ രോഗിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചല്ല, വൈദ്യശാസ്ത്ര തത്ത്വങ്ങൾക്കനുസരിച്ചാണ് മരുന്നും ചികിത്സയും വിധിക്കുന്നത്. “രോഗി കൾക്കാണ് വൈദ്യനെ ആവശ്യം. ഞാൻ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്" എന്നു പറഞ്ഞുകൊണ്ട് ഈശോ തന്നെത്തന്നെ വൈദ്യനാക്കി പ്രതിഷ്‌ഠിച്ചു. അങ്ങ നെയെങ്കിൽ, അവൻ്റെ പക്കലെത്തുന്ന രോഗികൾ എങ്ങനെ സുഖപ്പെടും, പാപികൾ എങ്ങനെ മാനസാന്തരപ്പെടും? അവർ ഇപ്പോൾ ചെയ്യുന്നവ തുടർന്നാൽ പോരാ; മറിച്ച്, രോഗവും പാപവും തങ്ങളുടെമേൽ വരുത്തിവച്ചിരുന്ന ജീവിതശൈ ലിയിൽ നിന്നു പിന്തിരിയുകയും വലിയൊരു മാറ്റത്തിന് വിധേയരാകുകയും വേണം. അറിവില്ലായ്മയാണ് മെരുക്കമില്ലായ്‌മയുടെ മാതാവ്. അതു കൊണ്ട് ഈശോ തൻ്റെ ശിഷ്യന്മാർക്ക് സത്യത്തെക്കുറിച്ചുള്ള ജ്ഞാനം പകർന്നു നൽകി. അവരുടെ പഴയജീവിതശൈലിക്കു ചേർന്നതോ അന്വേഷകരുടെ ജിജ്ഞാസയെ തൃപ്‌തിപ്പെടുത്തുന്നതോ ആയ കാര്യങ്ങളല്ല അവിടുന്ന് സംസാരിച്ചത്. മറിച്ച്, ആരോഗ്യദായകമായ പ്രബോധനമാണ് കാപട്യം കൂടാതെ പകർന്നു നൽകിയത് (Against Heresies).

നീസ്സായിലെ ഗ്രിഗറി:

രോഗിയുടെ ശരീരത്തിൽ നിന്ന് അസ്വാഭാവികമായ മുഴകളോ കുരുക്കളോ നീക്കം ചെയ്യാനുദ്യമിച്ച് കത്തിയോ ചുട്ടുപഴുത്ത ലോഹമോ ഉപയോഗിക്കുന്നവർ, രോഗിയെ ഉപദ്രവിക്കണമെന്നാഗ്രഹിക്കുന്നില്ലെങ്കിലും വേദനയ്ക്ക് കാരണമാകുന്നു. അപ്രകാരം നമ്മുടെ ആത്മാവിനെ ജഡികമാക്കിത്തീർത്ത, അധികപ്പറ്റായിട്ടുള്ളവയെല്ലാം ദൈവത്തിന്റെ അനന്തജ്ഞാനത്താൽ മുറിച്ചുമാറ്റപ്പെടുകയും ചുരണ്ടിനീക്കപ്പെടുകയും വേണം. "ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെ ആവശ്യം" എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ. മുഴകൾ മുറിച്ചു മാറ്റപ്പെടുമ്പോൾ കടുത്ത വേദന ശരീരത്തിനനുഭവപ്പെടുന്നതുപോലെ പാപത്തി ലേക്കു ചായ്‌വുള്ള ആരമാവിനെ വീണ്ടെടുക്കു മ്പോൾ വേദനയുണ്ടാകും (The Great Catechism 8).

വിശുദ്ധ ആഗസ്തീനോസ്:

ആരോഗ്യമുള്ളവർ എന്നതുകൊണ്ട് അവിടുന്നുദ്ദേശിച്ചത് നീതീകരി ക്കപ്പെട്ടവരെയാണ്. രോഗികൾ എന്നത് പാപികളെ സൂചിപ്പിക്കുന്നു. യഥാർത്ഥത്തിൽ രോഗിയായിരി ക്കുന്നവൻ തനിക്ക് ആരോഗ്യമുണ്ട് എന്ന് ധരിക്കരുത്. എന്തെന്നാൽ "തൻ്റെ ബലംകൊണ്ട് അവൻ രക്ഷിക്കപ്പെടുകയില്ല" (സങ്കീ 33,16). സ്വയം വഞ്ചിതരായിരിക്കുന്നവരുടെ ബലം യഥാർത്ഥ ആരോഗ്യവാന്മാരുടേതുപോലെയല്ല; മറിച്ച് ജ്വരോന്മാദങ്ങൾ ബാധിച്ചവരുടേതുപോലെയാണ്. തങ്ങൾ തികഞ്ഞ ആരോഗ്യവാന്മാരാണെന്ന ധാരണയിൽ അവർ വൈദ്യനെ സമീപിക്കാതിരിക്കുകയും ചിലപ്പോൾ ശത്രുവെന്ന് ഗണിച്ച് അദ്ദേഹത്തെ ആക്രമിക്കാൻ തുനിയുകയും ചെയ്യുന്നു.

മിശിഹായുടെ കരുണാർദ്രമായ സഹായം ആവശ്യമില്ലെന്ന് ശഠിച്ച് അവിടുത്തെ ആക്രമിക്കാൻ ചില പാപികൾ ഒരുമ്പെടുന്നു. തങ്ങൾക്ക് സ്വതന്ത്രമായ ഇച്ഛ ഉണ്ടെന്നും എന്നാൽ തങ്ങൾ വിളിക്കപ്പെട്ടിരിക്കു ന്നത് അഹങ്കാരം നിറഞ്ഞ ഹൃദയത്തോടെ കർത്താവിനെ തള്ളിപ്പറയാനല്ല, മറിച്ച് അനുതാപം നിറഞ്ഞ ഹൃദയത്തോടെ അവിടുത്തെ വിളിച്ചപേ ക്ഷിക്കാനാണെന്നും അവർ ഗ്രഹിക്കട്ടെ. ഇച്ഛ ആരോഗ്യകരമായിരിക്കുന്നിടത്തോളം സ്വതന്ത്രമായിരിക്കും. ദൈവകൃപയ്ക്കും കരുണയ്ക്കും വിധേയമാകുന്നിടത്തോളം അത് ആരോഗ്യകരവുമായിരിക്കും (Letter 157, To Hilarius).

നീതിമാനായിരിക്കാനുള്ള പ്രാര്‍ത്ഥന:

നമ്മൾ നീതിയുള്ളവരാക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണം. എന്നാൽ അറിയുകയും ആഗ്രഹിക്കുകയും ചെയ്യാത്ത ഒന്നി നുവേണ്ടി പ്രാർത്ഥിക്കാൻ ആർക്കും കഴിയുകയി ല്ല. ഒരുവൻ നീതിമാനായിത്തീരാൻ ആഗ്രഹിക്കു ന്തോറും അതായിത്തീരുന്നു. എന്നിരുന്നാലും പരി ശുദ്ധാരൂപിയുടെ കൃപയിൽനിന്ന് സൗഖ്യവും സഹായവും ലഭിക്കാത്തിടത്തോളംകാലം ഒരുവന് സ്വപ്രയത്നത്താൽ മാത്രം അതു സാധ്യമല്ല (Letter 145, To Anastasius).

ക്ലെമന്റിന്റെ പേരിലുള്ള കൃതി:

ഉറച്ചു നിൽക്കുന്നവയെ നിലനിർത്തുന്നതിനേക്കാൾ വീണുകൊണ്ടിരിക്കുന്നവയെ പിടിച്ചുനിർത്തുകയെന്നത് കൂടുതൽ വലിയ കാര്യമാണ്. അതുപോലെ നാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നവരെ രക്ഷിക്കാൻ ഈശോ ആഗ്രഹിച്ചു. നമ്മൾ നാശ ത്തിലേക്കു നടന്നടുത്തുകൊണ്ടിരുന്നപ്പോൾ അവി ടുന്ന് വന്ന് നമ്മെ നീതിമാൻമാരെന്ന് പേരു വിളിച്ച് രക്ഷിച്ചു (2 Clement).

വിശുദ്ധ ജറോം

“നീതിമാൻമാരെയല്ല, പാപികളെ തേടിയാണ് ഞാൻ വന്നിരിക്കുന്നത്" എന്ന വാക്യ ത്തിന് താഴെക്കാണുംവിധത്തിൽ ഒരു വ്യാഖ്യാ നവും സാധ്യമാണ്. നീതിമാനായി ആരുമില്ല; എല്ലാ വരും പാപികളാണുതാനും. അതിനാൽ മിശിഹാ വന്നത് ഈ ലോകത്തിലില്ലാത്തവരെ തേടിയല്ല, - ഇവിടെയുള്ളവരെ തേടിയാണ്. ലോകം പാപികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. “കർത്താവേ, എന്നെ സഹായിക്കണമേ; എന്തെന്നാൽ ദൈവഭയമുള്ളവനായി ആരുമില്ല" (സങ്കീ 12,1) (Aganist - the Pelagians 2.12).

------------------------------------------------------------------------------------------------------------------------

♦️ വചനഭാഗം: ഉപവാസത്തെ സംബന്ധിച്ചു തര്‍ക്കം (മര്‍ക്കോസ് 2:18-22) (മത്തായി 9: 14- 17 ) (ലൂക്കാ 5: 33 - 39).

18 യോഹന്നാന്റെ ശിഷ്യന്‍മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകള്‍ വന്ന് യേശുവിനോടു ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശി ഷ്യന്‍മാര്‍ ഉപവസിക്കുകയും നിന്റെ ശിഷ്യന്‍മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? 19 : യേശു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക് ഉപവസിക്കാന്‍ സാധിക്കുമോ? മണവാളന്‍ കൂടെയുള്ളിടത്തോളം കാലം അവര്‍ക്ക് ഉപവസിക്കാനാവില്ല. 20 : മണവാളന്‍ അവരില്‍നിന്ന് അകറ്റപ്പെടുന്ന കാലം വരും; അന്ന് അവര്‍ ഉപവസിക്കും. 21 : ആരും പഴയ വസ്ത്രത്തില്‍ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ തുന്നിച്ചേര്‍ത്ത കഷണം അതില്‍നിന്നു കീ റിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും. 22 : ആരും പുതിയ വീഞ്ഞു പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പിളരുകയും വീഞ്ഞും തോല്‍ക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞി നു പുതിയ തോല്‍ക്കുടങ്ങള്‍ വേണം

****************************************************************

വിശുദ്ധ ബേസിൽ:

മാംസഭക്ഷണത്തിൽ നിന്നു മാത്രം ഒഴിഞ്ഞുനിന്നതുകൊണ്ട് ഉപവാസമാകുന്നില്ല. തെറ്റുകളിൽ നിന്നകന്നു നിൽക്കുന്നതാണ് യഥാർത്ഥ ഉപവാസം. അനീതി നിറഞ്ഞ ഉടമ്പടി പ്രമാണങ്ങൾ ചീന്തിയെറിയുക. അയൽക്കാർക്ക് മാപ്പു കൊടുക്കുക, അവരുടെ അതിക്രമങ്ങൾ ക്ഷമിക്കുക (Homily 1, On Fasting).

ബേസിലിന്റെ പേരിലറിയപ്പെടുന്ന കൃതി: ഭൗതികമായ അപ്പത്തിനുവേണ്ടിയുള്ള വിശപ്പിനാലും വെള്ളത്തിനുവേണ്ടിയുള്ള ദാഹത്താലു മുള്ള മരണമല്ല യഥാർത്ഥ മരണം. കർത്താവിന്റെ വചനത്തിനുവേണ്ടിയുള്ള വിശപ്പിനാലുള്ള മരണമാണ് യഥാർത്ഥ മരണം. ദൈവവചനം കേൾക്കാൻ കൂട്ടാക്കാത്തവരുടെ ആത്മാവിൽ മരണം ഉടലെടു ക്കുന്നു. എന്തെന്നാൽ “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിൻ്റെ അധരങ്ങളിൽ നിന്നു പൊഴിയുന്ന ഓരോ വചനംകൊണ്ടുമാണ് ജീവി ക്കുന്നത്" (മത്താ 4,4; ലൂക്കാ 4,4). അതുകൊണ്ടാണ് മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ഉപവസിക്കാനാവാത്തത് (Commentary on the Prophet Isaiah).

പല്ലാദിയൂസ്:

ഭക്ഷണം കഴിക്കുന്നതോ വീഞ്ഞുപയോഗിക്കുന്നതോ അതിൽത്തന്നെ നന്മയോ തിന്മയോ അല്ല; മറിച്ച് അവയുടെ ഉപയോഗമോ ദുരുപയോഗമോ ആണ് പ്രധാനം. പൂർവ യൗസേപ്പ് ഈജിപ്‌തുകാരോടൊപ്പം വീഞ്ഞു കുടിച്ചിരുന്നെങ്കിലും തൻ്റെ മനസ്സാക്ഷിയുടെ സ്വര ത്തിന് ചെവി കൊടുത്തിരുന്നതിനാൽ അവന്റെ ന്യായവിധികളിൽ പിഴവുപറ്റിയില്ല. മറുവശത്ത്, ഈ സ്വരം കേൾക്കാൻ കൂട്ടാക്കാത്ത പൈതഗോറസ്, ഡയോജനസ്, പ്ലേറ്റോ തുടങ്ങിയവരെയും അവ രോടൊപ്പം മനിക്കേയർ തുടങ്ങിയ തത്വവിഭാഗക്കാരെയും ഓർമ്മിക്കുക. അവരിൽ ചിലർ പ്രപഞ്ചസൃഷ്ടാവിനെ മറന്ന് അചേതനവസ്ക്കളെ ആരാ ധിക്കുന്നിടത്തോളം അധഃപതിച്ചു പോയി. പത്രോസും കൂട്ടരും വീഞ്ഞുപയോഗിക്കുന്നതിൽ സന്ദേഹിച്ചില്ല. അതുകൊണ്ട് അവരുടെ ഗുരുവും രക്ഷകനുമായ കർത്താവിനെ അവിടുത്തെ എതി രാളികൾ കുറ്റപ്പെടുത്തി. "നിൻ്റെ ശിഷ്യർ ഉപവ സിക്കാത്തതെന്തുകൊണ്ട്?” (മത്താ 9,14; മർക്കോ 2,18; 5,33) (Lausiac History).

നസിയാൻസിലെ ഗ്രിഗറി:

ദൃശ്യമായ ദൈവവചനത്താൽ ശുദ്ധീകരിക്കപ്പെട്ടവരായ അവർ എന്തിന് ശാരീരികമായ ഉപവാസമെടുക്കണം? അവിടുന്ന് നമ്മോടൊപ്പം ചരിച്ച ആ കാലം വിലാപത്തിന്റേ്റേതായിരുന്നില്ല; സന്തോഷത്തി ৫) (Oration 30, On the Son 10).

വിശുദ്ധ ബീഡ്:

നമ്മുടെ രക്ഷകൻ്റെ മനുഷ്യാവതാ രത്തെക്കുറിച്ചുള്ള വാഗ്ദാനം പൂർവ്വപിതാക്കളോ ടറിയിക്കപ്പെട്ട നാൾമുതൽ അവിടുത്തെ ആഗമനം വരെ നിരവധി നീതിമാന്മാർ ആ ദിനത്തിനുവേണ്ടി കണ്ണീരോടും വിലാപത്തോടുംകൂടി കാത്തിരുന്നു. അവന്റെ സ്വർഗാരോഹണത്തിനുശേഷം വിശുദ്ധ രുടെ പ്രത്യാശ അവന്റെ പ്രത്യാഗമനത്തെ കേന്ദ്രീ കരിച്ച് നിലകൊള്ളുന്നു. അവൻ മനുഷ്യരോടൊ ത്തായിരുന്നപ്പോൾ അവൻ്റെ സാന്നിദ്ധ്യം സന്തോ ഷദായകമായിരുന്നു. അപ്പോൾ കരയുകയും വില പിക്കുകയും ചെയ്യുക അപ്രസക്തമായിരുന്നു. എന്തെന്നാൽ മണവാട്ടി അരൂപിയിൽ സ്നേഹിച്ചി രുന്നവൻ ശാരീരികമായി അവളുടെ പക്കൽ സന്നിഹിതനായിരുന്നു.

മണവാളൻ മിശിഹായും മണവാട്ടി സഭയുമാണ്. അവൻ്റെ തോഴർ (മത്താ 9,15; ലൂക്കാ 5,34) മിശിഹായുടെ വിശ്വസ്‌ത സുഹൃത്തുക്കളോരുത്തരുമാണ്. തൻ്റെ മനുഷ്യാവതാരം വഴി, മണവാട്ടിയായ സഭയെ മിശിഹാ തന്നോടൊന്നാക്കിച്ചേർത്ത സമയമാണ് വിവാഹവേള (വെളി 19,7). ഭൂമിയിലെ ഒരു വിവാഹവിരുന്നിൽ സാധാരണ രീതിയിൽത്തന്നെ അവൻ പങ്കെടുത്തത് അതിഭൗ തികമായ ഒരു സത്യത്തെ സൂചിപ്പിക്കാനായിരുന്നു. അവൻ സ്വർഗത്തിൽനിന്നും ഭൂമിയിലിറങ്ങിയത് ആത്മീയസ്നേഹത്താൽ സഭയെ വിവാഹം ചെയ്യാനാണ്. അവൻ്റെ അമ്മയുടെ ഉദരമായിരുന്നു അവൻ്റെ മണവറ. അവിടെനിന്നു സഭയെ വരി ക്കാൻ മണവാളനെന്നപോലെ അവൻ പുറത്തുവന്നു (Homilies on the Gospels 1.14).

ആന്തരികവും ബാഹ്യവുമായ സന്തോഷം

വീഞ്ഞ് ആന്തരികമായ ഉൻമേഷം നൽകുന്നു. വസ്ത്രം ബാഹ്യമായ ആവരണം നൽകുന്നു. ഇവ രണ്ടിനും ആത്മീയാർത്ഥങ്ങളു ണ്ട്. മറ്റുള്ളവർക്കു മുമ്പിൽ നമ്മെ ശോഭയുള്ളവ രാക്കുന്ന ഉപവിപ്രവൃത്തികളാണ് വസ്ത്രം സൂചി പ്പിക്കുന്നത്. വീഞ്ഞ് സൂചിപ്പിക്കുന്നത് വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയെയാണ്. ഇവമൂലമാണ് നമ്മുടെ സ്രഷ്‌ടാവിൻ്റെ മുമ്പാകെ നമ്മൾ അരൂപിയിൽ നവീകരിക്കപ്പെടുന്നത് (Exposition on the Gospel of Mark 2.1.24).

വിശുദ്ധ ക്രിസോസ്തോം:

ചിലരുടെ ആത്മാക്കൾ പഴയ വസ്ത്രത്തെയും പഴയ തോൽക്കൂടത്തെയും പോലെയാണ്. അവ വിശ്വാസത്താൽ നവീകരിക്കപ്പെട്ടിട്ടില്ല. അരൂപിയുടെ കൃപയിൽ പുതുതാക്കപ്പെടാത്തതിനാൽ അവ ദുർബലങ്ങളും ഭൗമികങ്ങളുമായിത്തുടരുന്നു. അവയുടെ അഭിനിവേശങ്ങ ളെല്ലാം ഈ ഭൗതിക ജീവിതത്തിലേക്കു തിരി ഞ്ഞിരിക്കുന്നു. ലോകത്തിൻ്റെ പ്രതാപങ്ങൾക്കു പിന്നാലെ പരക്കം പായുന്നു. ക്ഷണികമഹിമകളെ സ്നേഹിക്കുന്നു. അത്തരമൊരു വ്യക്തി ക്രൈസ്ത വനാകാനുള്ള ആഹ്വാനം കേൾക്കുമ്പോൾത്തന്നെ ചങ്ങലയിൽപ്പെട്ട ഒരടിമയെപ്പോലെ ചൂളുകയും ചുരുങ്ങുകയും ശ്രവിച്ച വചനത്തിൽനിന്നു ഭയത്തോടെ പിൻമാറുകയും ചെയ്യുന്നു (Concerning the Statues, Homily 16.9).

തെർത്തുല്യൻ:

പുതിയ നിയമത്തിന്റെ ശിഷ്യൻമാർക്ക് പ്രാർത്ഥനയുടെ നവീനമാതൃകയാണ് അവിടുന്ന് നിർദ്ദേശിച്ചിരിക്കുന്നത്. ഇക്കാര ണത്താൽ പുതിയ വീഞ്ഞ് പുതിയ തോൽക്കൂടത്തിൽ ശേഖരിക്കപ്പെടുന്നതും പുതിയ വസ്ത്രത്തോട് പുതിയ തുണിക്കഷണം തുന്നിച്ചേർക്കുന്നതുമാണ് ഉചിതം (മത്താ 9,16-17; മർക്കോ 2,21-22; ലൂക്കാ 5,36-38). പണ്ടുകാലത്ത് നിലനിന്നിരുന്നവയിൽ പരിഛേദനം പോലുള്ള ചിലതിനെ മിശിഹാ അസാധുവാക്കുകയോ മറ്റു നിയമങ്ങളെ പൂർണ്ണമാക്കുകയോ മറ്റൊന്നിനെ, അതായത് വിശ്വാസത്തെ, സമ്പൂർണ്ണതയിലേക്കു നയിക്കുകയോ ചെയ്ത‌ിരിക്കുന്നു. ദൈവത്തിൻ്റെ പുതിയ കൃപാവരം എല്ലാറ്റിനെയും ജഡികതലത്തിൽ നിന്ന് അരൂപിയുടെ തലത്തിലേക്ക് പരിവർത്തനപ്പെടു ത്തുകയും സുവിശേഷത്തിൻ്റെ ആവിർഭാവം പഴയ യുഗത്തെ നിഷ്ക്കാസനം ചെയ്യുകയും ചെയ്‌തു (On Prayer 1).

(....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍




Related Articles »