News - 2024

ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാ ഗുണങ്ങളുമുള്ള ക്രൈസ്തവ നേതാവാണെന്ന് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പുമാര്‍

സ്വന്തം ലേഖകന്‍ 09-09-2016 - Friday

വത്തിക്കാന്‍: ഒരു ക്രൈസ്തവ നേതാവില്‍ കാണേണ്ട എല്ലാ ഗുണങ്ങളുമുള്ള വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പക്കുള്ളതെന്ന് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പുമാര്‍. ബുധനാഴ്ച തോറും നടത്താറുള്ള മാര്‍പാപ്പയുടെ പൊതുപ്രസംഗം കേള്‍ക്കുവാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയ ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പുമാരാണ്, ഫ്രാന്‍സിസ് മാര്‍പാപ്പ ഏറ്റവും ഉത്തമനും മാതൃക സ്ഥാനീയനുമായ ക്രൈസ്തവ നേതാവാണെന്ന് അഭിപ്രായപ്പെട്ടത്. റോമിലെ ആംഗ്ലിക്കന്‍ സെന്റര്‍ സംഘടിപ്പിച്ച നേതൃത്വപരിശീലന ക്യാമ്പില്‍ പങ്കെടുക്കുവാനായി എത്തിയതാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആംഗ്ലിക്കന്‍ ബിഷപ്പുമാര്‍.

ആംഗ്ലിക്കന്‍ സെന്ററിന്റെ റോമിലെ ഡയറക്ടറായ ആര്‍ച്ച് ബിഷപ്പ് ഡേവിഡ് മോക്‌സണും, ആഫ്രിക്കന്‍ രാജ്യമായ സാംബിയായിലെ ബിഷപ്പായ വില്യം മച്ചോമ്പോയുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയിലെ നേതൃത്വ ഗുണം എല്ലാ സഭകള്‍ക്കും മാതൃക നല്‍കുന്ന ഉത്തമ ക്രൈസ്തവ സാക്ഷ്യത്തോടെയുള്ളതാണെന്നു പ്രതികരിച്ചത്. ആഫ്രിക്കന്‍ സമൂഹത്തിന്റെ പ്രാര്‍ത്ഥനകളും ആശംസകളും ബിഷപ്പ് വില്യം ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കണ്ട് അറിയിച്ചു.

ഇക്കഴിഞ്ഞ ജനുവരിയില്‍ നടത്തപ്പെട്ട ക്രൈസ്തവ ഐക്യവാരത്തിലെ സന്ധ്യാ പ്രാര്‍ത്ഥനയില്‍ ആര്‍ച്ച് ബിഷപ്പ് ഡേവിഡ് മോക്‌സണുമായി ചേര്‍ന്ന് നിന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജനങ്ങളെ ആശീര്‍വദിച്ചത്. ദിവ്യകാരുണ്യത്തിന്റെ ആശീര്‍വാദം പരിശുദ്ധ പിതാവില്‍ നിന്നും നേരിട്ട് സ്വീകരിക്കുവാന്‍ തനിക്ക് കഴിഞ്ഞതില്‍ ഏറെ സന്തോഷവനാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡേവിഡ് മോക്‌സണ്‍ നേരത്തെ പ്രതികരിച്ചിരുന്നു. മാര്‍പാപ്പയുടെ കരുതലും സ്‌നേഹവും ആശയവിനിമയത്തിലെ കൃത്യതയുമെല്ലാം ഏറെ പ്രശംസനീയമാണെന്നും ആംഗ്ലിക്കന്‍ ബിഷപ്പുമാര്‍ കൂട്ടിച്ചേര്‍ത്തു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »