Videos
രക്ഷയുടെ വഴി | Way of Salvation | പതിമൂന്നാം സംഭവം | ഈശോ ഈജിപ്തിലേക്കു പലായനം ചെയ്യുന്നു
05-12-2020 - Saturday
ഇസ്രായേൽ ജനതയുടെ പുറപ്പാടിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഈശോ ഈജിപ്തിൽ നിന്നും ഇസ്രായേൽ ദേശത്തേക്കു മടങ്ങി വന്നു. അങ്ങനെ അവർ കാത്തിരുന്ന രക്ഷകൻ താൻ തന്നെയാണെന്ന് അവിടുന്ന് വെളിപ്പെടുത്തി. അന്ന്, മോശ തന്റെ ജനത്തെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നും മോചിപ്പിച്ച് വാഗ്ദാനത്തിന്റെ നാട്ടിലേക്ക് നയിച്ചുവെങ്കിൽ, ഇന്ന് ഈശോ, നമ്മെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മോചിപ്പിച്ച് സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കുന്നു.