News - 2025
ലെയോ പതിനാലാമന്‍ പാപ്പയുടെ പേരില്‍ വത്തിക്കാന്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി
പ്രവാചകശബ്ദം 28-05-2025 - Wednesday
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരിലുള്ള വിവിധ സ്റ്റാംപുകള്‍ വത്തിക്കാന്‍ പോസ്റ്റൽ ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തിറക്കി. മാര്‍പാപ്പയുടെ വിവിധ ഫോട്ടോകൾ ഉൾക്കൊള്ളുന്ന വ്യത്യസ്ത മൂല്യത്തിലുള്ള സ്റ്റാമ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്. വത്തിക്കാൻ സിറ്റിയിലെ 'ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്‌റ്റംസ് ഡയറക്‌ടറേറ്റി'ൻ്റെ പോസ്‌റ്റൽ ആൻഡ് ഫിലാറ്റലി സർവീസ്സാണ് സ്‌റ്റാംപുകള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്.
ഫ്രാൻസിസ് പാപ്പയുടെ മരണത്തിനും പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനും ഇടയിലുള്ള കാലയളവിനെ പ്രതിനിധീകരികരിച്ച് വത്തിക്കാൻ 'സെദേ വെക്കാൻ്റെ' (ഒഴിഞ്ഞ ഇരിപ്പിടം) എന്ന പേരിലാണ് പരിശുദ്ധ സിംഹാസനം ഏറ്റവും അവസാനമായി സ്റ്റാമ്പ് സെറ്റ് പുറത്തിറക്കിയിരിന്നത്. സെഡെ വാക്കന്റേ സ്റ്റാമ്പുകൾ പുറത്തിറക്കിയതിന് ഒരു മാസത്തിന് ശേഷമാണ് മെയ് 27ന്, ലെയോ പാപ്പയുടെ പേരില്‍ പുതിയ സ്റ്റാമ്പുകൾ വത്തിക്കാന്‍ ലഭ്യമാക്കിയിരിക്കുന്നത്. €1.25, €1.30, €2.45, €3.2 എന്നീ നിരക്കിലാണ് സ്റ്റാമ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
