News - 2025
അമേരിക്കന്‍ റോഡുകള്‍ക്കരികെ യേശുവിന്റെ തിരുഹൃദയ ചിത്രങ്ങളുമായി ബില്‍ ബോര്‍ഡുകള്‍
പ്രവാചകശബ്ദം 03-06-2025 - Tuesday
നെബ്രാസ്ക: യേശുവിന്റെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസമെത്തിയതോടെ അമേരിക്കയിലെ റോഡുകള്‍ക്കരികെ യേശുവിന്റെ തിരുഹൃദയ ചിത്രങ്ങളുമായി ബില്‍ ബോര്‍ഡുകള്‍ സജീവം. യുഎസ് സംസ്ഥാനമായ നെബ്രാസ്കയിലെ ഹൈവേകള്‍ക്കരികെ നിരവധി തിരുഹൃദയ ചിത്രങ്ങളാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമമായ ഇഡബ്ല്യുടിഎന്നിന്‍റെ റേഡിയോ നെറ്റ്‌വർക്കിന്റെ അനുബന്ധ സ്ഥാപനമായ സ്പിരിറ്റ് കാത്തലിക് റേഡിയോയാണ് ബോര്‍ഡുകള്‍ ഒരുക്കിയത്.
ഇന്റർസ്റ്റേറ്റ് 80 വഴി നെബ്രാസ്കയിലൂടെ കടന്നുപോകുന്ന എല്ലാവരുമായും സ്നേഹത്തിന്റെയും പ്രത്യാശയുടെയും വിശ്വാസത്തിന്റെയും സന്ദേശം പങ്കിടുന്നതിനായി യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രം ഉൾക്കൊള്ളുന്ന ബിൽബോർഡുകൾ സ്ഥാപിക്കാൻ സ്പിരിറ്റ് കാത്തലിക് റേഡിയോ മുന്നിട്ട് ഇറങ്ങുകയായിരിന്നു. ക്രിസ്തുവിന്റെ സ്നേഹം കൂടുതൽ പരസ്യമായി പങ്കിടാനുള്ള ആഗ്രഹം ശ്രോതാക്കള്‍ തന്നെ പ്രകടമാക്കുകയായിരിന്നുവെന്നും പ്രാർത്ഥനയിലൂടെയും ഉദാരമായ പിന്തുണയിലൂടെയും അവർ അത് സാധ്യമാക്കിയെന്നും സ്പിരിറ്റ് കാത്തലിക് റേഡിയോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ജിം കരോൾ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ അമേരിക്ക നീഡ്‌സ് ഫാത്തിമ എന്ന ഭക്തസംഘടന യുഎസിലുടനീളം തിരുഹൃദയ ബില്‍ബോര്‍ഡ് റോഡരികില്‍ സ്ഥാപിച്ചിരിന്നു. ജൂണ്‍ മാസം സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവര്‍ പ്രൈഡ് മാസമായി ആചരിക്കുമ്പോള്‍ അതിന് മറുപടിയായി ജൂണ്‍ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട മാസമാണെന്ന് ഓര്‍മിപ്പിക്കുന്ന വിധത്തിലായിരിന്നു ഇവ ഒരുക്കിയിരിന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
