News - 2025

ബിഷപ്പ് ആൻറണിസാമി സവരിമുത്തു മധുര അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 06-07-2025 - Sunday

വത്തിക്കാന്‍ സിറ്റി: തമിഴ്നാട്ടിലെ മധുര അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ആൻറണിസാമി സവരിമുത്തുവിനെ നിയമിച്ച് ലെയോ പതിനാലാമന്‍ പാപ്പ. ഇന്നലെ ജൂലൈ 5 ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച നിയമന ഉത്തരവ് ലെയോ പതിനാലാമൻ പാപ്പ പുറപ്പെടുവിച്ചത്. പാളയംകോട്ടൈ രൂപത അദ്ധ്യക്ഷനായി മധുര അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും സേവനം ചെയ്തുവരുന്നതിനിടെ ബിഷപ്പ് ആൻറണിസാമിയ്ക്ക് പുതിയ നിയമനം പാപ്പ നല്‍കുകയായിരിന്നു.

1960 ഡിസംബർ 8-ന് തമിഴ്നാട്ടിലെ തന്നെ തൂത്തുകൊടി രൂപതയിൽപ്പെട്ട വടക്കു വണ്ടാനത്ത് ജനിച്ച ബിഷപ്പ് ആൻറണിസാമി സവരിമുത്തു പാളയംകോട്ടൈ രൂപതയ്ക്കുവേണ്ടി 1987 ഏപ്രിൽ 26-ന് പൗരോഹിത്യം സ്വീകരിച്ചു. 2019 നവംബര്‍ 20-ന് അദ്ദേഹം പ്രസ്തുത രൂപതയുടെ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ഇതേ വര്‍ഷം തന്നെ ഡിസംബർ 15-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു. 2024-ല്‍ ബിഷപ്പ് ആൻറണിസാമിക്ക് മധുര അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവി ഫ്രാന്‍സിസ് പാപ്പ നല്‍കിയിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »