News - 2025

യുക്രൈനിലേക്ക് വീണ്ടും ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ സഹായമെത്തിച്ച് വത്തിക്കാന്‍

പ്രവാചകശബ്ദം 18-07-2025 - Friday

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന യുക്രൈനിലേക്ക് വീണ്ടും വത്തിക്കാന്റെ സഹായം. ലെയോ പതിനാലാമന്‍ പാപ്പയുടെ നിർദ്ദേശാനുസരണം അപ്പസ്തോലിക ദാനധർമ്മ കേന്ദ്രമാണ് യുക്രൈനിലെ ഖാർക്കിവിലെ കുടുംബങ്ങൾക്ക് വീണ്ടും സഹായം എത്തിച്ചത്. എത്രയും വേഗം സഹായം എത്തിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ നിർദ്ദേശിച്ചതനുസരിച്ചാണ് നടപടിയെന്ന് അപ്പസ്തോലിക ദാനധർമ്മ കേന്ദ്രത്തിൻറെ ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി വെളിപ്പെടുത്തി.

റോമിലെ വിശുദ്ധ സോഫിയയുടെ നാമത്തിലുള്ള ബസിലിക്കയിൽ നിന്നാണ് ബോംബാക്രമണം തകർത്തിരിക്കുന്ന സ്താർയി സൾത്തിവ്, ഷെവ്ചെൻകോവ് എന്നിവിടങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളുമായി വത്തിക്കാന്റെ വണ്ടികൾ പുറപ്പെട്ടത്. ഈ വാഹനങ്ങളെല്ലാം യുക്രൈനിലെ ദുരിതബാധിത മേഖലകളില്‍ എത്തി. ഇക്കഴിഞ്ഞ ജൂണിലും ഏതാനും വാഹനങ്ങൾ നിറയെ ഭക്ഷ്യവസ്തുക്കളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും, കിടക്കകളും യുക്രൈനിലേക്ക് പാപ്പയുടെ ഉപവിപ്രവർത്തന വിഭാഗം അയച്ചിരുന്നു. ഫ്രാൻസിസ് പാപ്പായുടെ ജീവിത മാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ പാപ്പയും ജീവകാരുണ്യപ്രവർത്തനങ്ങൾ തുടരുകയാണ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »