India - 2025

കോതമംഗലത്ത് പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സീറോ മലബാർ സഭ

പ്രവാചകശബ്ദം 14-08-2025 - Thursday

കോട്ടയം: കോതമംഗലത്ത് പെൺകുട്ടി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് സീറോമലബാർ സഭയുടെ നിലപാടെന്നു സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ. കേസ് എൻഐഎ അന്വേഷിക്കണമെന്നു പെൺകുട്ടിയുടെ അമ്മയും കത്തോലിക്കാ കോൺഗ്രസും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

ഇത്തരം വിഷയങ്ങളെ സഭ നേരത്തെ മുതൽ ഗൗരവമായി കാണുന്നതാണ്. പെൺകു ട്ടി യാക്കോബായ സുറിയാനി സഭാംഗമായതിനാൽ യാക്കോബായ സഭയിൽനിന്നാ ണ് ശക്തമായ പ്രതികരണം വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം അന്താരാഷ്ട്ര വിഷയമായതിനാൽ സംസ്ഥാന ഏജൻസികളേക്കാൾ ഫ ലപ്രദമായി ഇടപെടാൻ കഴിയുന്നത് കേന്ദ്ര ഏജൻസികൾക്കാണ്. പെൺകുട്ടിയെ കൊണ്ടുപോയതും മർദിച്ചതും തീവ്രവാദ പരിശീലനങ്ങൾക്കു കുപ്രസിദ്ധമായ പാനായിക്കുളത്താണെന്നതാണു തീവ്രവാദ ബന്ധം സംശയിക്കാൻ കാരണം.

ഈ സാഹചര്യത്തിൽ നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ള വകുപ്പുകളി ൽ കേസ് എടുക്കാത്തതു ഐപിസി 366 പോലുള്ള വകുപ്പുകൾ സംസ്ഥാനം ചുമത്താത്തതും പ്രതിഷേധാർഹമാണ്. കൃത്യമായ വകുപ്പുകൾ ചുമത്താൻ സംസ്ഥാന സർക്കാർ തയാറാകണം. പ്രണയക്കെണിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവത്കരണം ശക്തമാക്കുമെന്നും ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു.


Related Articles »