India - 2025
ക്രൈസ്‌തവ സമൂഹത്തെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്
പ്രവാചകശബ്ദം 25-08-2025 - Monday
കൊച്ചി: രാജ്യത്തെ മതന്യൂനപക്ഷങ്ങളിൽ ക്രൈസ്‌തവർ ഉൾപ്പെടെയുള്ള വിഭാഗങ്ങളെ മൈക്രോ മൈനോരിറ്റിയായി ഭരണഘടന ഭേദഗതി ചെയ്‌തു പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ന്യൂനപക്ഷകാര്യ മ ന്ത്രിക്കും കത്തോലിക്ക കോൺഗ്രസ് നിവേദനം സമർപ്പിച്ചു. രാജ്യത്തെ ആറു വിജ്ഞാപിത മത ന്യൂനപക്ഷങ്ങളിൽ ക്രിസ്‌ത്യൻ, സിഖ്, ബുദ്ധർ, ജെയ്‌നർ, പാഴ്‌സി എ ന്നീ അഞ്ച് വിഭാഗങ്ങൾക്കുംകുടി രണ്ടര ശതമാനത്തിൽ താഴെ മാത്രമേ ജനസംഖ്യയുള്ളൂ.
യഥാർഥത്തിൽ ഇവർക്കാണു സർക്കാർ സംരക്ഷണവും ക്ഷേമപദ്ധതികളും നൽകേണ്ടത്. ന്യൂനപക്ഷമെന്നാൽ ആറ് ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷമായ ഒരു വിഭാഗം മാ ത്രമായി ഇന്നു മാറി. ക്ഷേമപദ്ധതികൾ ഒന്നടങ്കം ഒരു വിഭാഗത്തിന് മാത്രമായി മാറി. ഇതു ഭരണഘടനാലംഘനമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ ഗുണഭോക്താക്കളായ രാഷ്ട്രീയനേതൃത്വങ്ങൾ ഇതിൽ കണ്ണടയ്ക്കുന്നത് പ്രതിഷേധാർഹമാണ്. പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
