India - 2025

മോൺ. ജോൺ തെക്കേക്കര സീറോ മലബാർ സഭാ ലെയ്സൺ ഓഫീസർ

പ്രവാചകശബ്ദം 28-08-2025 - Thursday

കാക്കനാട്: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും തിരുവന്തപുരം ലൂർദ് ഫൊറോനാപ്പള്ളി വികാരിയുമായ മോൺ. ഡോ. ജോൺ തെക്കേക്കരയെ കേരള സർക്കാരുമായി ബന്ധപ്പെട്ട സഭാകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു ചുമതലയുള്ള ലെയ്സൺ ഓഫീസറായി മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. കഴിഞ്ഞ ആഗസ്റ്റ് 8-ാം തീയതിയാണ് നിയമനപത്രം നൽകിയത്.

ചങ്ങനാശേരി ഇത്തിത്താനം തെക്കേകര വർഗീസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1970 ൽ ജനിച്ച മോൺ. ജോൺ തെക്കേക്കര 1997 ൽ ആർച്ചുബിഷപ് മാർ ജോസഫ് പവ്വത്തിൽ നിന്നും പൗരോഹിത്വം സ്വീകരിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ബാംഗളൂർ സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിൻ്റെ അസി. ഡയറക്ടറായി ചുമതല നിർവഹിച്ചിട്ടുണ്ട്.


Related Articles »