India - 2025
ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടം തയാറാകണമെന്ന് മലങ്കര കാത്തലിക് അസോസിയേഷൻ
പ്രവാചകശബ്ദം 24-08-2025 - Sunday
കൊച്ചി: ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകുടം തയാറാകണമെന്ന് മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) സഭാതല സമിതി ആവശ്യപ്പെട്ടു. രാജ്യത്തു വർദ്ധിച്ചുവരുന്ന ക്രൈസ്‌തവ പീഡനങ്ങളിൽ സമിതി പ്രതിഷേധം രേഖ പ്പെടുത്തി. കൊച്ചിയിൽ നടന്ന രാഷ്ട്രീയ അവബോധന സമ്മേളനം സീറോമലങ്കര സഭ അല്മായ കമ്മീഷൻ ചെയർമാനും മാവേലിക്കര രൂപത മുൻ അധ്യക്ഷനുമായ ബിഷപ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുതയും വിഭാഗീയതയും രാജ്യത്തെ പിന്നോട്ടു നയിക്കുന്നുവെന്ന് ബിഷപ്പ് ഓർമിപ്പിച്ചു.
എംസിഎ സഭാതല പ്രസിഡൻ്റ എസ്.ആർ. ബൈജു അധ്യക്ഷത വഹിച്ചു. കേരള കാത്തലിക് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ജോർജ്‌കു ട്ടി, എംസിഎ ഭാരവാഹികളായ അഡ്വ. എൽദോ പൂക്കുന്നേൽ, എൻ.ടി. ജേക്കബ്, ഫാ. മാത്യുസ് കുഴിവിള, ഫാ. ജോർജ് മാങ്കുളം, ബെറ്റ്സി വർഗീസ്, ഷിബു മാത്യു, ഷാജി തോമസ്, ബിനോ മാത്യു, ലാലി ജോസ്, സുഭാഷ് വെട്ടിക്കാട്ടിൽ എന്നിവർ പ്ര സംഗിച്ചു. പരിശീലന സെമിനാറിന് പ്രശസ്‌ത ട്രെയിനറും മുൻ പ്രിൻസിപ്പലുമായ പ്ര ഫ. റുബിൾ രാജ് നേതൃത്വം നൽകി.
