India - 2026
മാർ ജയിംസ് പട്ടേരിലിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ഇന്ന്
പ്രവാചകശബ്ദം 05-11-2025 - Wednesday
ബൽത്തങ്ങാടി: ബൽത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷൻ മാർ ജയിംസ് പട്ടേരിലിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ഇന്ന് സെൻ്റ് ലോറൻസ് കത്തീഡ്രൽ പള്ളിയിൽ നടക്കും. രാവിലെ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, മാർ ലോറൻസ് മുക്കുഴി എന്നിവർ സഹകാർമികരാകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം ബാംഗളൂരു മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി അപ്പസ്തോലിക് ന്യൂൺഷ്യോ മോൺ. ആൻഡ്രിയ ഫ്രാൻസിയ പേപ്പൽ സന്ദേശം നൽകും.
മാർ ജയിംസ് പട്ടേരിൽ, ക്ലരീഷ്യൻ സുപ്പീരിയർ ജനറാൾ ഫാ. മാത്യു വട്ടമറ്റം സിഎംഎഫ്, ഫാ. തോമസ് കണ്ണാങ്കൽ, സിസ്റ്റർ ലിസ് മാത്യു എസ്എച്ച്, കെഎസ്എംസിഎ പ്രസിഡൻ്റ് ബിറ്റി നെടുനിലം, പ്രോവിൻഷ്യൽ സുപ്പീരിയർ ഫാ. സിബി ഞാവള്ളിക്കുന്നേൽ സിഎംഎഫ് എന്നിവർ സന്ദേശം നൽകും. മാർ ലോറൻസ് മുക്കുഴി മറുപടി പ്രസംഗം നടത്തും. എപ്പിസ്കോപ്പൽ കോൺസിക്രേഷൻ കമ്മിറ്റി കോ-ഓർഡിനേറ്റർ ഫാ. മാത്യു ആലപ്പാട്ട് സ്വാഗതവും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജസീന്ത പുത്തൻപുര നന്ദിയും പറയും.

















