India - 2026
പ്രമുഖ ബൈബിള്‍ പണ്ഡിതന്‍ ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം അന്തരിച്ചു
പ്രവാചകശബ്ദം 06-11-2025 - Thursday
കണ്ണൂര്‍: തലശ്ശേരി അതിരൂപതാംഗവും പ്രമുഖ ബൈബിള്‍ പണ്ഡിതനുമായ ഫാ. ഡോ. ഡോ. മൈക്കിള്‍ കാരിമറ്റം അന്തരിച്ചു. മലയാള ഭാഷയില്‍ ബൈബിള്‍ വൈജ്ഞാനികരംഗത്ത് സര്‍ഗാത്മകവും പണ്ഡിതോചിതവുമായ സംഭാവനയാണ് നല്കിയ വൈദികനായിരിന്നു അദ്ദേഹം. റോമിലെ പൊന്തിഫിക്കല്‍ ബിബ്‌ളിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റു നേടിയ അദ്ദേഹം പി.ഒ.സി. മലയാളം ബൈബിളിന്റെ ചീഫ് എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു. മൃതസംസ്കാരം നാളെ നടക്കും.
കെ.സി.ബി.സി. മാധ്യമകമ്മീഷന്റെ ദാര്‍ശനിക അവാര്‍ഡ്, ജോണ്‍ കുന്നപ്പള്ളി അവാര്‍ഡ്, കുണ്ടുകുളം അവാര്‍ഡ് തുടങ്ങീ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇംഗ്‌ളീഷ് ഭാഷയിലും നിരവധി ഗ്രന്ഥങ്ങളും പഴയനിയമത്തിലെയും പുതിയനിയമത്തിലെയും കഥാപാത്രങ്ങളെക്കുറിച്ചുള്ള ചിത്രകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. പരാജിതരുടെ സുവിശേഷം, വീടുവിഴുങ്ങുന്നവരും ചില്ലിക്കാശും, വിശ്വാസത്തിന്റെ വേരുകള്‍, ആത്മാക്കളുടെ ലോകം, കാണാപ്പുറം, കുരിശിന്റെ സുവിശേഷം, ഗുരുമൊഴികള്‍, വെളിപാടുപുസ്തകം ഒരു വ്യാഖ്യാനം തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവാണു ഡോ. മൈക്കിള്‍ കാരിമറ്റം.

















