India - 2024
പ്രമുഖ ദൈവശാസ്ത്ര പണ്ഡിതന്‍ ഫാ. ജോർജ് നെടുങ്ങാട്ട് എസ്ജെ അന്തരിച്ചു
27-10-2022 - Thursday
കോഴിക്കോട്: പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും പൗരസ്ത്യ കാനൻ നിയമ വിദഗ്ധനുമായ റവ. ഡോ. ജോർജ് നെടുങ്ങാട്ട് എസ്ജെ (89) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് കോഴിക്കോട് മലാപ്പറമ്പിലുള്ള ക്രൈസ്റ്റ് ഹാൾ സെമിത്തേ രിയിൽ. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് പെരിങ്ങഴയിൽ ഐപ്പ്-മറിയം ദമ്പതികളുടെ മകനായി 1932 ഡിസംബർ 21നായിരുന്നു ജനനം. 1964 മാർച്ച് 19നു വൈദിക പട്ടം സ്വീകരിച്ചു. വിശുദ്ധരായ അൽഫോൻസാമ്മ, മറിയം ത്രേസ്യ, ദേവസഹായം പിള്ള, എവുപ്രാസ്യാമ്മ തുടങ്ങിയവരുടെയും സിസ്റ്റർ സെലിൻ കണ്ണനായ്ക്കൽ തുടങ്ങി അനേകരുടെ വിശുദ്ധപദവിയിലേക്കുള്ള വഴിത്താരയിൽ പ്രധാന ഉപദേശകനും അപ്പസ്തോലിക ട്രൈബ്യൂണലിന്റെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോസഫ് (കർഷകൻ), മത്തായി (അധ്യാപകൻ), ജയിംസ് (കർഷകൻ).