News - 2024
വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തകട്ട വീണ്ടും ദ്രാവകമായി; മൂന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിയായ വിശുദ്ധന്റെ രക്തം ശാസ്ത്രത്തിന് വിശദീകരിക്കുവാന്‍ കഴിയാത്ത അത്ഭുത പ്രതിഭാസം
സ്വന്തം ലേഖകന്‍ 20-09-2016 - Tuesday
നേപ്പിള്‍സ്: ഇറ്റാലിയന്‍ പട്ടണമായ നേപ്പിള്‍സില്‍ വിശുദ്ധ ജാനുയേരിയസ്സിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരുന്ന രക്ത കട്ട വീണ്ടും ദ്രാവക രൂപത്തിലായി. വിശുദ്ധന്റെ തിരുനാള്‍ ദിനമായ ഇന്നലെയാണ് അത്ഭുത പ്രതിഭാസം നടന്നത്. വിശുദ്ധന്റെ രക്തം സൂക്ഷിച്ചിരിക്കുന്ന ചെറുകുപ്പിയുമായി തിരുനാള്‍ ദിവസം പട്ടണത്തിലൂടെ പ്രദക്ഷിണം നടത്തുന്ന പതിവുണ്ട്.
ഇത്തരത്തില്‍ പ്രദക്ഷിണത്തിനായി കര്‍ദിനാള്‍ ക്രെസെന്‍സിയോ സെപേ തിരുശേഷിപ്പ് എടുക്കുവാന്‍ ചെന്ന സമയത്താണ് രക്തകട്ട പെട്ടെന്ന് ദ്രാവകാവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടത്. 2015 മാര്‍ച്ചില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ രക്തകട്ടയുടെ പകുതി ഭാഗം ദ്രവമായി തീര്‍ന്നിരുന്നു.
എഡി 305-ല്‍ ആണ് ജാനുയേരിയസ് രക്തസാക്ഷിത്വം വരിച്ചത്. റോമന്‍ ചക്രവര്‍ത്തിയായ ഡയക്ലീഷന്റെ ഭരണകാലത്ത് ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. 1389-ല്‍ ആണ് വിശുദ്ധന്റെ കട്ടപിടിച്ചിരിക്കുന്ന രക്തം തിരുനാള്‍ ദിനവും മറ്റ് ചില വിശേഷ ദിവസങ്ങളിലും ദ്രാവക രൂപത്തിലേക്ക് മാറുവാന്‍ തുടങ്ങിയത്. വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19 കൂടാതെ ഡിസംബര്‍ 16, മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയ്ക്ക് മുന്‍പുള്ള ശനിയാഴ്ച എന്നീ ദിവസങ്ങളിലാണ് സമാനമായ അത്ഭുതം നടക്കാറുള്ളത്.
നേപ്പിള്‍സ് പട്ടണത്തിന്റെ മധ്യസ്ഥനായാണ് വിശുദ്ധ ജാനുയേരിയസ്സ് അറിയപ്പെടുന്നത്. പല പ്രമുഖ ശാസ്ത്രജ്ഞരും രക്ത കട്ട പരിശോധനകള്‍ക്ക് വിധേയമാക്കിയെങ്കിലും നടക്കുന്ന രൂപാന്തരീകരണത്തെ പറ്റി ഇത് വരെ ശാസ്ത്രീയമായ ഒരു വിശദീകരണവും നല്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണ നടന്ന തിരുനാള്‍ ആഘോഷത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പ്രതിനിധിയും പങ്കെടുത്തിരുന്നു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക