India - 2026

സിബിസിഐയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

പ്രവാചകശബ്ദം 11-02-2026 - Wednesday

ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു.

ബംഗളൂരു സെന്റ്റ് ജോൺസ് നാഷ്ണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ കഴിഞ്ഞ നാലിന് ആരംഭിച്ച 37-ാമത് ജനറൽ ബോഡി സമ്മേളനത്തിൻ്റെ സമാപനദിനമായ ഇന്നലെ നടന്ന ചടങ്ങിലാണു ഭാരവാഹികൾ ചുമതലയേറ്റത്.

പ്രസിഡന്റായി ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ആന്‍റണി പൂളയെയും ഒന്നാം വൈസ് പ്രസിഡന്റായി തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസിനെയും രണ്ടാം വൈസ് പ്രസിഡന്റ്റായി കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിനെയും കഴിഞ്ഞദിവസം തെരഞ്ഞെടുത്തിരുന്നു. ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ സെക്രട്ടറി ജനറലായും റവ. ഡോ. മാത്യു കോയിക്കൽ ഡെപ്യൂട്ടി സെക്രട്ടറി ജനറലായും തുടരും.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »