News

ആയുധങ്ങൾ ഉപേക്ഷിക്കുവാൻ ക്രിസ്തുവിന്റെ കുരിശ് നമ്മെ പ്രചോദിപ്പിക്കുന്നു: ദുഃഖവെള്ളി സന്ദേശത്തില്‍ പേപ്പൽ പ്രഭാഷകൻ

പ്രവാചകശബ്ദം 04-04-2026 - Saturday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ കുരിശ് ആയുധങ്ങൾ ഉപേക്ഷിക്കുവാൻ നമ്മെ പ്രചോദിപ്പിക്കുകയാണെന്ന് പേപ്പൽ ഭവനത്തിന്റെ പ്രഭാഷകൻ, ഫ്രാൻസിസ്കൻ വൈദികനായ ഫാ. റോബെർത്തോ പസോളിനി. ഇന്നലെ ഏപ്രിൽ മൂന്നാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ വിവരിക്കുന്ന സഹനദാസനെ കുറിച്ചുള്ള വചനഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദേശം.

തിന്മയിൽ നിന്നും പാപത്തിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ദൈവം അയച്ച സഹനദാസനാണ് ക്രിസ്തുവെന്നു ഫാ. റോബെർത്തോ പസോളിനി പറഞ്ഞു. കഷ്ടപ്പാടുകളാലും അനീതിയാലും പാപത്താലും തകർന്നടിഞ്ഞവരെ, സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യമായിരുന്നു യേശുവിനു ഉണ്ടായിരുന്നുവെന്നും, എന്നാൽ അതെല്ലാം ബലപ്രയോഗം ഉപയോഗിച്ചോ, ആക്രമണത്തിലൂടെയോ, നശീകരണത്തിലൂടെയോ ആയിരുന്നില്ലെന്നും, മറിച്ച് തിന്മയുടെ അന്ധകാരത്തിന്റെ നടുവിൽ ജീവൻ തേടുന്ന ഒരു അന്വേഷണമായിരുന്നു അവിടുത്തെ ദൗത്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇരുട്ടിൽ ജീവിക്കുന്നവർ, വാസ്തവത്തിൽ, വെളിച്ചത്തെ സ്വാഗതം ചെയ്യുന്നില്ല. അവർ അതിനെ തള്ളിക്കളയുകയും തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ കർത്താവിന്റെ ദാസൻ ഈ പ്രലോഭനങ്ങൾക്ക് വശംവദരായി, പിന്നോട്ട് മാറുന്നില്ല. ഇന്നത്തെ ലോകം അടയാളപ്പെടുത്തുന്ന, യുദ്ധത്തിന്റെയും, വിഭജനത്തിന്റെയും, മുറിവുകളുടെ സാഹചര്യത്തിൽ, പിതാവ് തന്റെ ജീവിതത്തിൽ ഏൽപ്പിച്ച സ്നേഹത്തിന്റെയും സേവനത്തിന്റെയും, പീഡാസഹനങ്ങളുടെ വഴിയിൽ യേശു തിന്മയുടെ ചങ്ങല പൊട്ടിച്ചത്.

എന്നാൽ സഹന ദാസൻ നേരിടേണ്ടി വരുന്നത് അതിക്രൂരമായ പീഡനങ്ങൾ ആയിരിന്നു. തീവ്രമായ ക്രൂരതകൾ, അവന്റെ മുഖത്തെ വികൃതമാക്കുന്നു. അവനെ തിരിച്ചറിയുവാൻ സാധിക്കാത്തവണ്ണം, വിരൂപമാക്കുന്നുവെന്നു പറയുമ്പോഴും, ഇതെല്ലം സ്വീകരിച്ചുകൊണ്ട്, തിന്മയുടെ യുക്തിക്ക് അവൻ വഴങ്ങുന്നില്ല. ഇന്നത്തെ ലോകം അടയാളപ്പെടുത്തുന്ന, യുദ്ധത്തിന്റെയും, വിഭജനത്തിന്റെയും, മുറിവുകളുടെ സാഹചര്യത്തിൽ, പിതാവ് തന്റെ ജീവിതത്തിൽ ഏൽപ്പിച്ച സ്നേഹത്തിന്റെയും സേവനത്തിന്റെയും, പീഡാസഹനങ്ങളുടെ വഴിയിൽ യേശു തിന്മയുടെ ചങ്ങല പൊട്ടിക്കുകയായിരിന്നു.

ദൈവീക സ്വരം, നീതിയുക്തവും കൂടുതൽ സാഹോദര്യപരവുമായ ഒരു ലോകത്തേക്ക് നമ്മുടെ ചുവടുകളെ നയിക്കുന്നു. ഇത് തിന്മ തിരികെ കൊണ്ടുവരാതിരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയാണ്. ക്രിസ്തുവിന്റെ കുരിശ്, നമ്മുടെ കൈകളിൽ ഇപ്പോഴും പിടിച്ചിരിക്കുന്ന ആയുധങ്ങൾ താഴെ വയ്ക്കാൻ, കുറഞ്ഞത് നമ്മുടെ ഹൃദയങ്ങളിലെങ്കിലും തീരുമാനിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. വെറുപ്പും അക്രമവും കൊണ്ട് കീറിമുറിക്കപ്പെട്ട, യുദ്ധങ്ങളെയും മരണമുറപ്പിക്കുന്ന തീരുമാനങ്ങളെയും ന്യായീകരിക്കാൻ ദൈവത്തിന്റെ നാമം ഉപയോഗിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ, മറ്റുള്ളവരുടെ സേവനത്തിനായി സ്വന്തം ജീവൻ സമർപ്പിച്ച കർത്താവിന്റെ കുരിശിനെ സമീപിക്കുവാനും ഫാ. റോബെർത്തോ ഏവരെയും ക്ഷണിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »