News
സമാധാനത്തിനു വേണ്ടി കുവൈറ്റ് കത്തീഡ്രലില്‍ പ്രാര്‍ത്ഥന
പ്രവാചകശബ്ദം 30-04-2026 - Thursday
കുവൈറ്റ് സിറ്റി: മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി കുവൈറ്റിലെ ഹോളി ഫാമിലി കത്തീഡ്രൽ ദേവാലയത്തില്‍ പ്രാർത്ഥനാ സമ്മേളനം നടന്നു. സമാധാനത്തിലും സുരക്ഷയിലും രാജ്യത്തെ നയിക്കുവാനും സംരക്ഷിക്കാനും സർവ്വശക്തനായ ദൈവത്തിന്റെ ഇടപെടല്‍ തേടിയാണ് പ്രാർത്ഥന കൂട്ടായ്മ നടന്നത്. ഏപ്രിൽ 28 ചൊവ്വാഴ്ച നടന്ന പ്രാര്‍ത്ഥനയില്‍ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് യൂജിൻ ന്യൂജന്റ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി അംബാസഡർമാരും നയതന്ത്ര സേനയിലെ അംഗങ്ങളും പങ്കെടുത്തു.
"നന്മയുടെ നാടിനുവേണ്ടിയുള്ള പ്രാർത്ഥന - കുവൈറ്റ് സ്റ്റേറ്റ്" എന്ന പേരില്‍ നടത്തിയ പ്രാര്‍ത്ഥനയ്ക്കു വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെരാർഡി നേതൃത്വം നല്‍കി. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദീപസ്തംഭമായി കുവൈറ്റ് മേഖല തുടരുവാന്‍ വേണ്ടി പങ്കെടുത്തവര്‍ പ്രാർത്ഥനകൾ അർപ്പിച്ചു. രാജ്യത്തിനും ഭരണനേതൃത്വത്തിനും വേണ്ടി ദൈവീക സംരക്ഷണം തേടുന്നതിനായി കുവൈറ്റില്‍ ഉടനീളമുള്ള പള്ളികൾ പ്രാർത്ഥനയിൽ പങ്കുചേർന്നിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















