എഡി 345-നോടടുത്ത്, ദാൽമേഷ്യായിലെ സ്ട്രിഡോണിൽ ജനിച്ച വിശുദ്ധ ജെറോം, ക്രിസ്തീയ മഹാസാമ്രാജ്യത്തിലെ ഏറ്റവും മഹാത്മാക്കളായ വേദപണ്ഡിതന്മാരിൽ ഒരാളായിരുന്നു. സ്വന്തം നാട്ടിലെ സ്കൂൾ വിദ്യാഭാസത്തിനു ശേഷം, 8 വർഷക്കാലം അദ്ദേഹം റോമിൽ പ്രസംഗകല അഭ്യസിച്ചു. ഇതിനു ശേഷം, അക്ക്വിലിയിലേക്ക് മടങ്ങിവന്ന്, അദ്ദേഹം അവിടെ ഒരു സന്യാസസഭ സ്ഥാപിച്ചു. മൂന്ന് വർഷത്തിന് ശേഷം ആ സഭ ഛിന്നഭിന്നമായപ്പോൾ, അദ്ദേഹം കിഴക്കൻ നാടുകളിലേക്ക് യാത്ര തിരിച്ചു. അവിടെ വച്ച് അദ്ദേഹം, മാൽക്കസ് എന്ന് പേരുള്ള ഒരു വന്ദ്യ വയോധികനായ മഹർഷിയെ കണ്ടുമുട്ടി. ശൂന്യമായ ഒരു നിലവറയിൽ ചാക്കുതുണികൾ ധരിച്ച്, വേദ ഗ്രന്ഥ പഠനത്തിൽ മുഴുകി ജീവിക്കാൻ ഈ വിശുദ്ധന് ഉത്തേജനം നൽകിയത് ആ മഹർഷിയായിരുന്നു.
വൈകാതെ അദ്ദേഹം അന്തിയോക്യയിലേക്ക് തിരികെ വന്നു. വൈകാതെ, വൈദികനായി തിരുപട്ടം സ്വീകരിച്ചു. തന്റെ മെത്രാനുമൊത്തുള്ള കോൺസ്റ്റാന്റിനാപ്പോൾ (ഇസ്ത്താംബൂൾ) സന്ദർശന വേളയിൽ, അദ്ദേഹം വിശുദ്ധ ഗ്രിഗറി നാസ്സിയാൻസെൻ, നിസ്സായിലെഗ്രഗറി എന്നിവരെ പരിചയപ്പെട്ടു. പിന്നീട് പോപ്പ് ഡമാസസ്സിന്റെ പ്രൈവറ്റ് സെക്രട്ടറിയാകാൻ A.D 382-ൽ റോമിലേക്ക് പോയി. ഇവിടെ വച്ച്, അദ്ദേഹം തന്റെ ആത്മസുഹൃത്തുക്കളായ പൗളാ എന്ന ധനാഢ്യയേയും, അവരുടെ മകളായ യൂസ്റ്റോച്ചിയമിനേയും, മാർസെല്ലായേയും കണ്ടുമുട്ടി. ഇവിടെയും അദ്ദേഹം തന്റെ ശ്രേഷ്ഠമായ ജോലി ആരംഭിച്ചു.
പോപ്പിന്റെ ജോലി ചുമതലാപത്രവുമായി, സങ്കീർത്തനപുസ്തകത്തിന്റേയും, പുതിയനിയമത്തിന്റേയും ലത്തീൻ വിവർത്തനം പരിഷ്കരിക്കാൻ ആരംഭിച്ചു. അതീവശ്രദ്ധയോടും പാണ്ഢിത്യത്തോടും അദ്ദേഹം അത് നിർവ്വഹിച്ചു. അവസാനം, ജെറോം വിശുദ്ധ ഗ്രന്ഥം മുഴുവനായി ലത്തീനിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ന് അറിയപ്പെടുന്ന The Vulgate-എന്നത് ഈ വിവർത്തനമാണ്. എന്നാൽ പോപ്പ് ഡമാസ്സസിന്റെ മരണശേഷം, റോം വിട്ടു പോകാൻ ശത്രുക്കൾ അദ്ദേഹത്തെ നിർബന്ധിക്കുകയാണ് ചെയ്തത്.
പൗളായോടും യുസ്റ്റോച്ചിയമിനോടും ഒപ്പം, അദ്ദേഹം ബേത്ലഹേമിലേക്ക് പോയി. 420 ലെ മരണം വരെ 34 വർഷം ജീവിച്ചു. അവിടെ അദ്ദേഹത്തിന്റെ മേൽ നോട്ടത്തിൽ ഒരു ആശ്രമം സ്ഥാപിച്ചിരുന്നു. പൗളായുടെ ചുമതലയിൽ ഒരു മഠവും ഉണ്ടായിരുന്നു. അവരുടെ മരണശേഷം, യുസ്റ്റേച്ചിയം ചുമതല ഏറ്റെടുത്തു. ബെത്ലഹമിൽ വരുന്ന എണ്ണമറ്റ തീർത്ഥാടകർക്ക് വേണ്ടി, അദ്ദേഹം ഒരു സത്രം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും, വാദപ്രതിവാദശേഷിയും, പ്രബന്ധങ്ങളും, കത്തുകളും പലപ്പോഴും രോഷം ഉയർത്തുന്നവയായിരുന്നു. “മനുഷ്യന്റെ ആത്മാവിനെ ശിരസ്സിലാണ് പ്ലേറ്റോ ദർശിച്ചത്, ക്രിസ്തുവോ ഹൃദയത്തിലും” വിശുദ്ധന്റെ പ്രസിദ്ധമായ വാക്യമാണിത്.
ഇതര വിശുദ്ധര്‍
1. രോബന്‍ ലീജിയനില്‍പെട്ട ഒരു പടയാളിയായിരുന്ന അന്‍റോണിനൂസ്
2. വെല്‍ഷിലെ എങ്കനെഡ്ല്‍
3. ഉദ്ദീപകനായ ഗ്രിഗറി
4. കാന്‍റര്‍ ബറിയിലെ ഹൊണാരിയൂസ്
5. വെല്‍ഷിലെ ലൗറൂസ്
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക