Daily Saints. - September 2024
September 26: വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും
സ്വന്തം ലേഖകന്‍ 26-09-2024 - Thursday
പഴയ തുര്‍ക്കിയായ സില്‍സിയായിലെ അലെക്സാണ്ട്രെറ്റ മുനമ്പില്‍ ആണ് ഈ വിശുദ്ധര്‍ ജീവിച്ചിരുന്നതെന്നായി കരുതപ്പെടുന്നത്. വിശുദ്ധ ലൂക്കിനോപ്പം ഡോക്ടര്‍മാരുടെ വിശുദ്ധരെന്നാണിവര്‍ അറിയപ്പെടുന്നത്. വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും ‘പണമില്ലാത്തവര്‍’ എന്ന രീതിയിലാണ് കിഴക്കില്‍ ബഹുമാനിക്കപ്പെടുന്നത്. കാരണം സൗജന്യമായാണ് അവര്‍ വൈദ്യചികിത്സ നല്‍കിയിരുന്നത്. ഇവര്‍ ഇരട്ട സഹോദരങ്ങളായിരുന്നുവെന്നാണു ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്നത്. അറേബ്യയില്‍ ജനിച്ചു സിറിയയില്‍ പഠിച്ച ഇവര്‍ അറിയപ്പെടുന്ന വൈദ്യന്‍മാര്‍ ആയിരുന്നു.
ഡയോക്ലീഷന്‍ ചക്രവര്‍ത്തി നടത്തിയ അടിച്ചമര്‍ത്തലില്‍ വളരെ തീഷ്ണതയുള്ള ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നിലകൊണ്ടവരാണ് ഈ വിശുദ്ധര്‍. സില്‍സിയായിലെ ഗവര്‍ണര്‍ ആയ ലിസിയാസ് ഇവരെ അറസ്റ്റു ചെയ്യുന്നതിന് ഉത്തരവിറക്കിയത്. പിന്നീട് ഇരുവരെയും ശിരഛേദനം ചെയ്യുകയായിരിന്നു. ഇവരുടെ ശരീരം പിന്നീട് സിറിയയില്‍ കൊണ്ടുവരികയും സിര്‍ഹുസ് എന്ന സ്ഥലത്ത് അടക്കംചെയ്യുകയും ചെയ്തു എന്ന് പറയപ്പെടുന്നു.
വളരെ പുരാതനകാലം മുതല്‍ ഇവര്‍ ബഹുമാനിക്കപ്പെടുകയും ഇവരുടെ അത്ഭുതകരമായ രോഗശാന്തി മൂലം വൈദ്യന്‍മാരുടെ മധ്യസ്ഥര്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിക്ക് ഇവരുടെ മാദ്ധ്യസ്ഥംമൂലം രോഗശാന്തി ലഭിക്കുകയും അതിന്റെ നന്ദിക്കായി ഇവരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സിര്‍ഹുസ് പട്ടണത്തിനു പ്രത്യേക പദവി നല്‍കി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
റോമില്‍ ഇവരുടെ നാമധേയത്തിലുള്ള ബസലിക്ക വളരെ മനോഹരമായ രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. വളരെയേറെ അടിച്ചമര്‍ത്തലുകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ധീരന്മാരായ ക്രിസ്ത്യാനികളെ കുറിച്ചുള്ള സ്മരണകളാണ് ഈ വിശുദ്ധരുടെ ജീവിതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. സഭയിലെ ഏറ്റവും പഴക്കമേറിയ തിരുനാളുകളില്‍ ഈ വിശുദ്ധരുടെ തിരുന്നാളുകളും ഉള്‍പ്പെടുന്നു. പശ്ചിമ-പൗരസ്ത്യ നാടുകളില്‍ ഈ വിശുദ്ധര്‍ വളരെയേറെ ബഹുമാനിക്കപ്പെടുന്നു.
ഇതര വിശുദ്ധര്‍
1. ഇറ്റലിയിലെ അമാന്‍സിയൂസ്
2. ആഫ്രിക്കക്കാരായ കല്ലിസ്ട്രാറ്റൂസും കൂട്ടുകാരും
3. മുക്കമൂറിലെ കോള്‍മനെലോ
4. നിക്കോമേഡിയായിലെ സിപ്രിയനും ജുസ്തീനായും
5. ബോളോഞ്ഞോയിലെ എവുസെബിയൂസ്
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക