News - 2024
മതസ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ ചൈന പുതിയ ബില്‍ കൊണ്ടുവരുന്നു; വിദേശത്ത് നിന്നും ഭരണം നടത്തുന്ന മതങ്ങളെ രാജ്യത്ത് അനുവദിക്കരുതെന്ന് നിര്‍ദേശം
സ്വന്തം ലേഖകന്‍ 26-09-2016 - Monday
ബെയ്ജിംഗ്: രാജ്യത്തെ മതസ്വാതന്ത്ര്യവും മതങ്ങളുടെ പ്രവര്‍ത്തനവും നിയന്ത്രിക്കുവാന്‍ ചൈനീസ് സര്‍ക്കാര്‍ പുതിയ നിയമ ബില്‍ കൊണ്ടുവരുവാനൊരുങ്ങുന്നു. വിദേശത്തു നിന്നുള്ള ഒരു ശക്തികളേയും തങ്ങളുടെ രാജ്യത്തെ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ അനുവദിക്കില്ലെന്ന് ബില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
ചൈനയിലേക്കുള്ള ബിഷപ്പുമാരെ നിയമിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ വത്തിക്കാനും ചൈനീസ് അധികൃതരും തമ്മില്‍ ശക്തമായ ചര്‍ച്ച നടക്കുമ്പോഴാണ് ഇത്തരം ഒരു നടപടി സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
ആരാധനാലയങ്ങള്‍ പണിയുന്നതിനുള്ള വിലക്ക് കൂടുതല്‍ കര്‍ശനമാക്കണമെന്ന് പുതിയ ബില്ലില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ആയിരക്കണക്കിനു ക്രൈസ്തവ ദേവാലയങ്ങള്‍ പല കാരണങ്ങളും ഉന്നയിച്ച്, ഇടിച്ചു നിരത്തുന്ന സംഭവങ്ങള്‍ ചൈനയില്‍ തുടര്‍ക്കഥയാണ്. പുതിയ ബില്‍ വരുന്നതോടെ ഇത് കൂടുതല്‍ ശക്തമാകും.
ഇന്റര്‍നെറ്റ് പോലെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വഴി വിശ്വാസം പ്രചരിപ്പിക്കുന്നവര്‍ക്കു ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ചൈനയുടെ വിപ്ലവ ആശയങ്ങളേയും, സ്വാതന്ത്ര്യത്തേയും എല്ലാ മതങ്ങളും പിന്‍തുണയ്ക്കണമെന്നും അതിനാവശ്യമായ പ്രോത്സാഹനം എല്ലാ മതങ്ങളും നല്‍കണമെന്നും ബില്ലില്‍ പറയുന്നു.
മതങ്ങളെ നിയന്ത്രിക്കുവാനാണ് പുതിയ ബില്‍ കൊണ്ടുവരുന്നതെങ്കിലും, അത് കൂടുതല്‍ ദോഷം ചെയ്യുക ക്രൈസ്തവ സഭകള്‍ക്കാണ്. സുവിശേഷം പ്രഘോഷിക്കുവാന്‍ വിദേശത്തു നിന്നും മിഷ്‌ണറിമാരെ ചൈനയിലേക്കു കൊണ്ടുവരരുതെന്ന നിയമം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.
രാജ്യം അംഗീകരിക്കാത്ത പുരോഹിതര്‍ക്ക് മതപരമായ ചടങ്ങുകള്‍ നടത്തി നല്‍കുവാന്‍ ശക്തമായ വിലക്കുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു. അതേ സമയം ചൈനയിലെ കത്തോലിക്ക വിശ്വാസികള്‍ രാജ്യത്ത് കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഇവരെ കൂടുതല്‍ ദ്രോഹിക്കുന്നതിന് ഇടയാക്കുന്ന നടപടികളാണ് ബില്ലില്‍ പരാമര്‍ശിക്കുന്ന മിക്ക വ്യവസ്ഥകളും.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക