India - 2026
മാർ ജയിംസ് പഴയാറ്റിൽ ഇരിങ്ങാലക്കുട രൂപതയുടെ മാർഗദീപം: മാർ പോളി കണ്ണൂക്കാടൻ
പ്രവാചകശബ്ദം 10-07-2026 - Friday
ഇരിങ്ങാലക്കുട: മാർ ജയിംസ് പഴയാറ്റിൽ ഇരിങ്ങാലക്കുട രൂപതയുടെ മാർഗദീപമാണെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അനുസ്‌മരിച്ചു. 'എല്ലാം ക്രിസ്തുവിൽ നവീകരിക്കുക' എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ അമരക്കാരനായി ദൗത്യമേറ്റെടുത്ത ജയിംസ് പിതാവ് ജീവിതത്തിലെ ഓരോ നിമിഷവും നിതാന്തമായ ജാഗ്രതയോടെ ഇടയജനങ്ങളെ വിശ്വാസാധിഷ്‌ഠിത സ്നേഹസമൂഹമായി വളർത്താനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു. ഒരേ ആത്മാവോടും ഒരേ ഹൃദയത്തോടും കൂടി ഒരുമിച്ചു മുന്നേറാനുള്ള ആഹ്വാനമായിരുന്നു കർമമേഖലകളിലുടനീളം. പ്രാർ ഥനയുടെ ചൈതന്യമായിരുന്നു അദ്ദേഹത്തിൻ്റെ കരുത്ത്. ദൈവത്തിലാശ്രയിക്കുന്നവർക്ക് അത്ഭുതങ്ങൾ ഉണ്ടാകുമെന്ന് ജീ വിതംകൊണ്ടു സാക്ഷ്യംനൽകാൻ പിതാവിനായെന്നും മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.
തിരുഹൃദയഭക്തിയായിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്ര. കരുതലും കാവലും വാത്സല്യവുമായിരുന്നു അദ്ദേഹത്തിൻ്റെ പിതൃഭാ വം. വൈദികരോടും അജഗണത്തോടും പ്രകടമാക്കിയിരുന്ന സ്നേഹവും ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കാനുള്ള മ നോഭാവവും രോഗാവസ്ഥയിലും അസ്വസ്ഥതകളിലും ആയിരിക്കുന്നവരെ വ്യക്തിപരമായി സന്ദർശിക്കാനുള്ള താത്പര്യവും ഒരു കാരുണ്യപ്രവാചകൻ്റെ പരിവേഷം നൽകി.
അധികാരം വികേന്ദ്രീകരണത്തിലൂടെയാണു കരുത്താർജിക്കുന്നതെന്നും പരസ്‌പരവിശ്വാസമാണു വിജയത്തിൻ്റെ ലക്ഷ്യമെ ന്നും സ്നേഹപൂർവമായ തിരുത്തലും സംരക്ഷണവുമാണ് സഹപ്രവർത്തകരുടെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നതെ ന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. വിശുദ്ധിയും വിനയവുമുള്ള ഹൃദയങ്ങളെ ദൈവം കൈപിടിച്ചുയർത്തുമെന്നതിന്റെ തെളിവാണ് 1995 ജൂൺ ഏഴിന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പിൻ്റെ അസിസ്റ്റന്റ്റായി ജയിംസ് പിതാവിനെ നിയോഗിക്കാനുള്ള സഭയുടെ തീരുമാനം.
ഇരിങ്ങാലക്കുട രൂപതയുടെ വളർച്ചയുടെ വഴികളിൽ ക്രാന്തദർശിയായ ഒരു അജപാലകന്റെ വ്യക്തവും കൃത്യവുമായ ആസൂ ത്രണവൈഭവം തെളിഞ്ഞുനിൽക്കുന്നുണ്ട്. ഓരോ രൂപതാദിനത്തിലും ഒരു പുതിയ സംരംഭത്തിന് അദ്ദേഹം തുടക്കംകുറിച്ചു.
ജാതിമതഭേദമന്യേ ഏവരെയും ഉൾക്കൊണ്ട് സാധ്യമായ എല്ലാ സഹായങ്ങളും പങ്കുവയ്ക്കാൻ തയാറായ ഒരു നല്ല സമറായന്റെ നേർവായന നീണ്ട 32 വർഷത്തെ ബിഷപ്പിൻ്റെ ജീവിതത്താളുകളിലുണ്ട്. ബിഷപ്പ് മാർ ജയിംസ് പഴയാറ്റിൽ നിത്യതയിലേക്കു വിടവാങ്ങിയിട്ട് 10 വർഷങ്ങൾ പിന്നിടുന്ന സന്ദർഭത്തിൽ അദ്ദേഹത്തിന്റെ സ്നേഹസ്‌മരണയ്ക്കു മുന്നിൽ നന്ദിപൂർവം രൂ പതയ്ക്കുവേണ്ടി കൈകൂപ്പുകയാണ്.
ഇരിങ്ങാലക്കുട രൂപത സുവർണ ജൂബിലിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിൽ മുന്നോട്ടുള്ള വഴിയിൽ മാർഗദീപമാ യി അദ്ദേഹം കൂടെയുണ്ടെന്ന് ഉറപ്പിക്കാമെന്നും അനുസ്‌മരണ സന്ദേശത്തിൽ മാർ കണ്ണൂക്കാടൻ പറഞ്ഞു.

















