India - 2026
കേരള കത്തോലിക്കാ മെത്രാൻ സമിതി സമ്മേളനം നാളെ മുതല്‍
പ്രവാചകശബ്ദം 02-08-2026 - Sunday
കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി) സമ്മേളനം നാളെ വൈകുന്നേരം അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. തുടർന്ന് ഏഴുവരെ മെത്രാന്മാരുടെ വാർഷിക ധ്യാനമാണ്. ഫാ. ബിനോയി കരിമരുതുങ്കലാണ് ധ്യാനം നയിക്കുന്നത്. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിൽ ഏകദിന ദൈവശാസ്ത്ര സമ്മേളനം നാളെ രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ മൗണ്ട് സെന്റ് തോമസിൽ നടക്കും.
പരിശുദ്ധ കന്യാമറിയത്തിൻ്റെയും വിശുദ്ധരുടെയും മധ്യസ്ഥതയെക്കുറിച്ചുള്ള ജനകീയ ഭക്തിയും സഭയുടെ പ്രബോധനങ്ങളും എന്നതാണു സമ്മേളനത്തിന്റെ മുഖ്യവിഷയം. കെസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്യും. ഡോക്ട്രിനൽ കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തും.

















