India - 2026
സ്വാതന്ത്ര്യം വലിയ ഉത്തരവാദിത്വം കൂടിയാണ്: മാർ റാഫേൽ തട്ടിൽ
പ്രവാചകശബ്ദം 16-08-2026 - Sunday
കൊച്ചി: സ്വാതന്ത്ര്യമെന്നത് കേവലം അവകാശങ്ങൾ അനുഭവിക്കൽ മാത്രമല്ലെന്നും അത് വലിയൊരു ഉത്തരവാദിത്വം കൂടിയാണെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്തോമസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ പതാകയുയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഇന്ത്യയുടെ മഹത്തായ വൈവിധ്യങ്ങളെയും പാരമ്പ ര്യത്തെയും ചേർത്തുപിടിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്‌ധിക്കായി സ്വാർത്ഥതയില്ലാതെ പോരാടുകയും ജീവത്യാഗം സഹിക്കുകയും ചെയ്ത മഹദ്‌വ്യക്തികളുടെ ത്യാഗപൂർണമായ പോരാട്ടങ്ങളെ നിത്യവും ഓർമിച്ചു കൊണ്ടായിരിക്കണം സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൗരനും ജീവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വൈദികരും സമർപ്പിതരും വിശ്വാസികളും അടക്കം നിരവധിപേര്‍ പങ്കെടുത്തു.

















