Meditation. - November 2024
മരണമെന്ന സത്യം
സ്വന്തം ലേഖകന്‍ 01-11-2023 - Wednesday
"എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല" (യോഹന്നാന്‍ 11:26).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 01
മരണത്തെപ്പറ്റിയുള്ള സത്യം നമ്മുടെ മനസ്സില്‍ എന്നും ഉണ്ടായിരിക്കണം. ക്രിസ്തു ഇത് വാക്കുകളിലൂടെ മാത്രമല്ല, സ്വന്തം മരണത്തിലൂടെയും ഉയര്‍പ്പിലൂടെയുമാണ് നമുക്ക് വിശദമാക്കി തരുന്നത്. വിശ്വാസത്തിന്റെ ചൈതന്യത്തില്‍ പ്രാര്‍ത്ഥനകളുമായി നമ്മുടെ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങളുടെയിടയില്‍ നാം നില്‍ക്കുമ്പോള്‍, മരണമാകുന്ന സത്യം നിത്യജീവിതത്തെ പറ്റി നമ്മോട് സംസാരിക്കുന്നു. അതേ സമയം മരണമെന്ന സത്യവും, കഷ്ടതയും ക്രിസ്തുവിന്റെ പുനരുദ്ധാരണത്തെക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. അതായത് ശരീരത്തിന്റെ ഉയിര്‍പ്പിലുള്ള നിത്യമായ ജീവിതത്തെപ്പറ്റി തന്നെ.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 1.11.67)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.