News - 2024

ക്രിസ്തുവിനെ ഉപേക്ഷിച്ച് ഇസ്ലാം മതത്തിലേക്കും പിന്നീട് ഐഎസിലേക്കും; ബ്രിട്ടനിലെ യുവാവിന് അവസാനം ലഭിച്ചത് നാലു വര്‍ഷം കഠിന തടവ്

സ്വന്തം ലേഖകന്‍ 09-11-2016 - Wednesday

ലണ്ടന്‍: ക്രിസ്ത്യാനിയായിരിക്കുക എന്നുള്ള മഹത്തായ വിളി മറന്നുകൊണ്ട് ഇസ്ലാം മതത്തിലേക്കും പിന്നീട് തീവ്രവാദ സംഘടനയായ ഐഎസിലേക്കും ചേർന്ന യുവാവ് അവസാനം ചെന്നെത്തിയത് ജയിലിലെ കഠിന തടവില്‍. ബ്രിട്ടനിൽ, ക്രിസ്തു മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയാണ് ഗബ്രിയേല്‍ റാസ്മസ്. ഇയാൾ പിന്നീട് ഐഎസിൽ ചേർന്ന് മറ്റു രണ്ട് കൂട്ടാളികളോടൊപ്പം തീവ്രവാദ ആക്രമണത്തിന് തയ്യാറെടുക്കുമ്പോള്‍ പോലീസ് പിടിയിലായി. യുകെയിൽ ഡോവറിലെ കെന്റ് പോര്‍ട്ടില്‍ ഒരു ട്രക്കില്‍ നിന്നുമാണ് 2015 ഏപ്രില്‍ മാസം ഗബ്രിയേല്‍ റാസ്മസിനേയും കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്തത്.

2008-ല്‍ ആണ് ബിര്‍മിംങ്ഹാമിലെ ലോസെല്‍സില്‍ താമസിക്കുന്ന ഗബ്രിയേല്‍ റാസ്മസ് ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച ശേഷം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. തീവ്രവാദ ആക്രമണം നടത്തുവാന്‍ താന്‍ ശ്രമിച്ചതായി ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. ഐഎസിലേക്ക് ചേരുവാനായി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് കടക്കണമെന്നതായിരുന്നു ഇയാളുടെ ആഗ്രഹം.

പാരീസിലെ ചാര്‍ളി ഹെബ്ദോ മാസികയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തെ താൻ പിന്തുണക്കുന്നുവെന്ന് ഗബ്രിയേല്‍ റാസ്മസ് കോടതിയില്‍ തുറന്നു പറഞ്ഞു. ഇയാള്‍ വീണ്ടും തീവ്രവാദി ആക്രമണം നടത്തുവാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കാരന്‍ റോബിന്‍സണ്‍ വാദിച്ചു. ഈ വാദങ്ങളുടെ എല്ലാം അടിസ്ഥാനത്തിലാണ് ഗബ്രിയേല്‍ റാസ്മസിന് ഇപ്പോള്‍ നാലു വര്‍ഷം കഠിന തടവ് കോടതി വിധിച്ചിരിക്കുന്നത്.

ഒരു മനുഷ്യനു തന്റെ ഈ ലോക ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് 'ക്രിസ്ത്യാനിയായിരിക്കുക' എന്നത്. എന്നാൽ ആ മഹത്തായ വിളി ഉപേക്ഷിച്ചു പോകാൻ പിശാച് പ്രേരിപ്പിച്ചാൽ അത് തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കുള്ള ഒരു യാത്രയായിരിക്കും എന്ന് ഈ യുവാവിന്റെ അനുഭവം ഓരോരുത്തർക്കും മുന്നറിയിപ്പു നൽകുന്നു. അതിനാൽ മിശ്രവിവാഹം പോലുള്ള ദുരാചാരങ്ങളെയും അന്യദൈവആരാധന പോലുള്ള ഒന്നാം പ്രമാണ ലംഘനങ്ങളെയും തങ്ങളുടെ ജീവിതത്തിൽ നിന്നും അകറ്റിനിറുത്താൻ ഓരോ ക്രിസ്ത്യാനിയും അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.