Meditation. - November 2024
ദൈവരാജ്യ പ്രവേശനത്തിനായി ശിശുക്കളെ പോലെ നിഷ്കളങ്കരായിരിക്കുക.
വണക്കമാസം 19-11-2023 - Sunday
"എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്" (മത്തായി 19:14).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 19
തന്റെ പരസ്യജീവിതത്തില്‍ യേശു ശിശുക്കളോട് അതീവ സ്‌നേഹം കാണിച്ചിരുന്നു. സുവിശേഷകനായ മര്‍ക്കോസ് അത് സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്. അവന്‍ ശിശുക്കളെ എടുത്ത്, അവരുടെ മേല്‍ കൈകള്‍വച്ച് അനുഗ്രഹിച്ചു. കുഞ്ഞുങ്ങളേയും അവരുടെ മാതാപിതാക്കളേയും അവന്‍ ആകര്‍ഷിച്ചത് നിറഞ്ഞ വാത്സല്യത്താലാണ്; 'ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനും, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിച്ച് ജീവിക്കുന്നതിനും ആവശ്യമായ സന്മാര്‍ഗ്ഗവും ആത്മീയവുമായ വ്യവസ്ഥകളുടെ വാചാലമായ അടയാളവും ഉജ്ജ്വലമായ രൂപങ്ങളുമാണ് കുഞ്ഞുങ്ങള്‍' എന്ന് എന്റെ പുസ്തകത്തില്‍ പ്രസ്താവിച്ചിരിക്കുന്നത് ഓര്‍ക്കുകയാണ്. കുട്ടികളേപ്പോലെ ആയി തീരുവാനാണ് ശിഷ്യന്മാരോട് യേശു ആഹ്വാനം ചെയ്തത്.
കുട്ടികളോട് അഗാധമായ ബഹുമാനം പ്രഖ്യാപിച്ചുകൊണ്ട് യേശു ഇപ്രകാരം മുന്നറിയിപ്പ് നല്‍കുന്നു: ഈ ചെറിയവരില്‍ ആരേയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗ്ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു: (മത്തായി 18:10) 'ദാവീദിന്റെ പുത്രനു ഹോസാന' എന്ന് കുട്ടികള്‍ ആര്‍പ്പുവിളിച്ചപ്പോള്‍, യേശു അത് പ്രശംസിക്കുകയും അത് അവര്‍ ദൈവത്തിന് നല്‍കിയ സ്തുതിയാണെന്ന് പറഞ്ഞ് അവരുടെ മനോഭാവത്തെ ന്യായീകരിക്കുകയാണുണ്ടായത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 17.8.94)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.