Meditation. - November 2024

കുട്ടികള്‍ക്ക് അനുവദിക്കേണ്ട സ്വാതന്ത്ര്യം

സ്വന്തം ലേഖകന്‍ 20-11-2024 - Wednesday

"പിതാക്കന്‍മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍" (എഫേസോസ് 6:4).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 20

കുട്ടികളുടെ സ്വതന്ത്ര വ്യക്തിത്വം എന്ന അടിസ്ഥാന ലക്ഷ്യം വെച്ചു അവരെ അതിലേക്ക് നയിക്കേണ്ടത് അത്യാവശ്യമാണ്. ഒരു യുവ വ്യക്തിയെ മാനിക്കുകയും വളര്‍ത്തലിന്റെ ഓരോ കാര്യത്തില്‍ അതിന് മുന്‍ഗണന നല്‍കി അംഗീകരിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. മാതാപിതാക്കളും അധ്യാപകരും അവരുടെ ഉപദേശങ്ങളും ലക്ഷ്യങ്ങളും അധികാരവും വിശ്വാസവും യുക്തിയും കൊണ്ട് സാധൂകരിക്കണം. നേരെമറിച്ച്, എല്ലാ സ്വാതന്ത്ര്യത്തിനും പരിമിതിയുണ്ടെന്ന അറിവിലേക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തെ നയിക്കേണ്ടത് ആവശ്യമാണ്. ആര്‍ക്കും എന്തും ചെയ്യാനുള്ള അനുമതിയാണ് സ്വാതന്ത്ര്യം എന്ന അപകടകരമായ ധാരണ സമീപകാലത്തു കടന്ന് കൂടിയിട്ടുണ്ട്. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകനായ ദൈവത്തോട് ചേര്‍ന്ന് കുഞ്ഞുങ്ങളുടെ ജീവിതം പിടിച്ചുയര്‍ത്താന്‍ നമ്മുക്ക് പരിശ്രമിക്കാം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 3.3.94)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »