Meditation. - November 2024
സത്യത്തിനു സാക്ഷ്യം നല്‍കാന്‍ വന്നവന്‍
സ്വന്തം ലേഖകന്‍ 22-11-2024 - Friday
"പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീ തന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനു വേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനു വേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും. സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു" (യോഹന്നാന്‍ 18:37).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 22
പീലാത്തോസിനോട് യേശു വിചിത്രമായ ചോദ്യം ചോദിക്കുന്നു. കുറ്റാരോപിതന്റെ നിഷേധം പൂര്‍ണ്ണമല്ലെന്നും കുറ്റനിഷേധത്തിനുള്ളില്‍ ഒരു പ്രഖ്യാപനം ഒളിഞ്ഞുകിടപ്പുണ്ടെന്നും അവന് തോന്നി. അത് എന്താണെന്ന് കണ്ടുപിടിക്കാന്‍ പീലാത്തോസ് ശ്രമിക്കുകയാണ്. "ഞാന്‍ രാജാവാണ്. ഇതിന് വേണ്ടിയാണ് ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ലോകത്തിലേക്ക് വന്നതും - സത്യത്തിന് സാക്ഷ്യം നല്‍കാന്‍". ക്രിസ്തുവിന്റെ വാക്കുകള്‍ നാം ശ്രദ്ധാപൂര്‍വ്വം വിചിന്തനം ചെയ്യണം.
റോമാ സാമ്രാജ്യത്തിന്റെ വിദൂര പ്രദേശത്ത് പണ്ട് നടന്ന വിസ്താരത്തിലല്ല. മറിച്ച് നമ്മുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്താണ് യേശുവിന്റെ പ്രഖ്യാപനം സ്ഥിതി ചെയ്യുന്നത്. അത് ഇക്കാലത്ത് പ്രസക്തിയുള്ളതാണ്. നിയമം പുറപ്പെടുവിക്കുന്നവരും, രാജ്യം ഭരിക്കുന്നവരും ന്യായം വിധിക്കുന്നവരും ഇതേപ്പറ്റി പുനര്‍ ചിന്തിക്കണം. ദേശീയവും അന്തര്‍ദേശീയവുമായ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ ക്രൈസ്തവനും, അവിടുത്തെ ഈ പ്രഖ്യാപനത്തെപ്പറ്റി വിചിന്തനം നടത്തണം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 26.11.78)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.