Meditation. - November 2024

ആധുനികസാങ്കേതിക വിദ്യയെ നന്മയ്ക്കായി ഉപയോഗിക്കുക

സ്വന്തം ലേഖകന്‍ 24-11-2023 - Friday

"എന്തെന്നാല്‍, ജ്ഞാനം രത്‌നങ്ങളെക്കാള്‍ ശ്രേഷ്ഠമത്രേ; നിങ്ങള്‍ അഭിലഷിക്കുന്നതൊന്നുംഅതിനു തുല്യമല്ല" (സുഭാഷിതങ്ങള്‍ 8:11).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 24

ലോകത്ത് ഏതാണ്ട് 100 കോടി ജനങ്ങള്‍ ഇപ്പോഴും നിരക്ഷരരാണ്. നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു കഴിഞ്ഞ രാജ്യങ്ങളില്‍ മാത്രമല്ല, ഇനിയും എഴുത്തും വായനയും വശമില്ലാത്ത ധാരാളം ജനങ്ങള്‍ വസിക്കുന്ന രാജ്യങ്ങളിലും, ഉപഗ്രഹ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സംസ്‌ക്കാരിക പൈതൃകവും വിദ്യാഭ്യാസവും പരക്കെ വ്യാപിപ്പിക്കുന്നതിന് ഉപഗ്രഹങ്ങള്‍ ശരിയായ വിധം ഉപയോഗിക്കേണ്ടിയിരിക്കുന്നു.

രാഷ്ട്രങ്ങളുടെ സാംസ്‌ക്കാരിക അതിര്‍ത്തികള്‍ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ അതിര്‍ത്തികളേക്കാള്‍ ശക്തമാണ്. ഏകാധിപത്യ പ്രവണത സാങ്കേതിക വിദ്യയെ കൂട്ട് പിടിച്ച് രാഷ്ട്രങ്ങളുടെ അതിര്‍ത്തികളെ അക്രമാസക്തമായി ലംഘിക്കുകയോ ആക്രമിക്കുകയോ ചെയ്യരുത്. ഓരോ ജനതയുടേയും ചരിത്രത്തില്‍ വികസിച്ചുവന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ യഥാര്‍ത്ഥമായ സംസ്‌ക്കാരത്തിന് ദോഷകരമായി ആധുനിക സാങ്കേതികവിദ്യയെ ഉപയോഗിക്കാന്‍ ഒരു രാജ്യവും തുനിയരുതെന്നും ഈ നിമിഷം ഓര്‍മ്മപ്പെടുത്തുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 16.10.84)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »