Meditation. - December 2024
മരണത്തിനു മേല്‍ വിജയം നല്‍കുന്ന വിശുദ്ധ കുര്‍ബാന
സ്വന്തം ലേഖകന്‍ 05-12-2020 - Saturday
"എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും" (യോഹന്നാന്‍ 6:54).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 5
വിശുദ്ധ കുര്‍ബാനയുടെ അനുസ്മരണത്തിലൂടെ സഭ അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങിപ്പോകുകയാണ്. യഥാര്‍ത്ഥത്തില്‍, സഭയുടെ അടിസ്ഥാനം തന്നെ കുര്‍ബ്ബാനയാണ്. ഒരുകാലത്ത് പഴയനിയമ ജനത്തെ പരിപോഷിപ്പിച്ചതും നാല്‍പത് വര്‍ഷക്കാലത്തെ മരുഭൂമിയിലെ പ്രയാണത്തെ അതിജീവിക്കുവാന്‍ അവരെ സഹായിച്ചതുമായ മന്നായാണ് സഭയെ പരിപോഷിപ്പിക്കുന്നതും. മരണത്തിന് മേല്‍ വിജയം നല്‍കുന്നത് കുര്‍ബ്ബാന മാത്രമാണ്. പഴയ നിയമത്തിലെ മന്നാ ഒരു പ്രവചനം മാത്രമായിരുന്നു. യാഥാര്‍ത്ഥ്യത്തെക്കാള്‍ മഹത്തായതായിരുന്നു അതിന്റെ പ്രതീകാത്മകത.
"നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ച് മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു" (യോഹ 6:49). എന്നാല്‍, "എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്" (യോഹ 6:54). ഈ വചനത്തിന്റെ അര്‍ത്ഥം ഏറെ ആഴത്തില്‍ ചിന്തിക്കേണ്ട ഒന്നാണ്. ലോകത്തിന്റെ ജീവനുവേണ്ടി സ്വന്തം മനുഷ്യജീവന്‍ കുരിശില്‍ ബലിയര്‍പ്പിച്ചുകൊണ്ട് നമുക്ക് ക്രിസ്തു നല്‍കിയ നിത്യജീവന്റെ വെളിവാക്കലാണ് ഈ ദിവ്യസത്യം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലോധി, 20.6.93)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.