Meditation. - December 2024
ഹൃദയം തുറന്ന്‍ നന്ദി പ്രകാശിപ്പിക്കുക
സ്വന്തം ലേഖകന്‍ 09-12-2023 - Saturday
"എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം" (1 തെസലോനിക്കാ 5:18).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 9
ക്രിസ്തുവിന്റെ വിളിക്ക് ഉത്തരം നല്‍കുക എന്നതിന്റെ അര്‍ത്ഥം അവിടുത്തെ ഈ വിളി സ്വീകരിക്കുവാന്‍ സദാ സ്വയം ഒരുങ്ങിയിരിക്കുക എന്നതാണ്. നാം മറ്റുള്ളവരില്‍ നിന്ന് സ്വീകരിക്കുമ്പോള്‍ പോലും കൊടുത്തുകൊണ്ടിരിക്കുന്നതാണ് നന്ദി പ്രകാശനം. സ്വയം അടച്ചുപൂട്ടി നന്ദിയില്ലാത്തവനായിരിപ്പാന്‍ നമ്മുക്ക് കഴിയുകയില്ല. ക്രിസ്തുവിന്റെ ഈ വിളി സ്വീകരിക്കുവാന്‍ നമ്മുടെ ദൈനംദിന ജീവിതശൈലിയിലാകമാനം കാതലായ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. നന്ദിയുള്ള തുറന്ന മനസ്ഥിതി നമ്മുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായി തീരണം. അത്യാവശ്യം വരുമ്പോള്‍ വിപരീത സാഹചര്യത്തില്‍ നാം തല്‍ക്കാലത്തേക്ക് കൈക്കൊള്ളുന്ന നടപടിയായി അതിനെ കണക്കാക്കാന്‍ പാടില്ല. തുടര്‍ച്ചയായി നാം കാത്തുസൂക്ഷിക്കേണ്ട ഒന്നായിരിക്കണം അത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.4.79)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.