Purgatory to Heaven. - December 2024

ഏറ്റവും കൂടുതല്‍ ആത്മാക്കള്‍ മോചിതരാകുന്ന ക്രിസ്തുമസ് ദിനം

സ്വന്തം ലേഖകന്‍ 24-12-2022 - Saturday

“കിഴക്കുനിന്നും പടിഞ്ഞാറു നിന്നും വടക്കു നിന്നും തെക്കു നിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും” (ലൂക്കാ 13:29).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 24

“ഏറ്റവും കൂടുതല്‍ ആത്മാക്കള്‍ മോചിതരാകുന്നത് ക്രിസ്തുമസ് ദിനത്തിലാണ്. അതുകഴിഞ്ഞാല്‍ പിന്നെ പുനരുത്ഥാന ദിനത്തില്‍ (Easter), അതുകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആത്മാക്കള്‍ മോചിപ്പിക്കപ്പെടുന്നത് നമ്മുടെ കര്‍ത്താവിന്റെ തിരുനാള്‍ ദിനങ്ങളിലും, പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ദിനങ്ങളിലും, വിശ്രമത്തിന്റേയും ആശ്വാസത്തിന്റേയും മോചനത്തിന്റേയും ദിനമായ ശനിയാഴ്ചകളിലുമാണ്”.

(വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി).

വിചിന്തനം:

ക്രിസ്തുമസ് ഏറ്റവും നല്ല രീതിയില്‍ ആഘോഷിക്കണമെന്നുണ്ടെങ്കില്‍, ഇന്നും നാളെയും സ്വര്‍ഗ്ഗത്തിലെ വിരുന്ന്‍ ശാലകള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ കൊണ്ട് നിറക്കുവാന്‍ ശ്രമിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »