News - 2024
സിസിബിഐ പ്ലീനറി സമ്മേളനം ഇന്ന് ആരംഭിക്കും
സ്വന്തം ലേഖകന്‍ 31-01-2017 - Tuesday
ഭോപ്പാല്‍: ഇന്ത്യയിലെ ലത്തീൻ റീത്തിലുള്ള 132 രൂപതകളിലെ 182 ബിഷപ്പുമാർ ഉൾപ്പെടുന്ന സിസിബിഐ പ്ലീനറി സമ്മേളനം ഇന്ന് ആരംഭിക്കും. ഭോപ്പാലിലെ ആശാനികേതൻ ക്യാംപസ് പാസ്റ്ററൽ സെന്ററിൽ നടത്തപ്പെടുന്ന സമ്മേളനം ഫെബ്രുവരി 8നു സമാപിക്കും. ‘കുടുംബങ്ങളിൽ സ്നേഹത്തിന്റെ സന്തോഷമേറ്റുക’ എന്ന വിഷയത്തിലൂന്നിയായിരിക്കും ചര്‍ച്ചകള്‍ നടക്കുക.
ബോംബെ ആർച്ച്ബിഷപ്പും ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെയും സിസിബിഐയുടെയും പ്രസിഡന്റുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. ആഗോളസഭയിലെ ബിഷപ്സ് സിനഡ് സെക്രട്ടറി ജനറല്‍ കർദിനാൾ ലൊറൻസോ ബാൾഡിസേരി പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
അഞ്ചിന് പൊതുസമ്മേളനത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ പങ്കെടുക്കും. ആറിന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. ഏഴിനു സമാപന സമ്മേളനത്തില്‍ ഗോഹട്ടി ആർച്ച്ബിഷപ് എമരിറ്റസ് ഡോ. തോമസ് മേനാംപറമ്പിൽ സന്ദേശം നല്‍കും. പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. സ്റ്റീഫൻ ആലത്തറ, ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു.