Christian Prayer - July 2025
വി. അന്നായോടുള്ള പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 26-07-2022 - Tuesday
പിതാവായ ദൈവമേ, പരിശുദ്ധ കന്യകാമറിയത്തിന് ജന്മം നല്‍കുവാന്‍ വി. അന്നാമ്മയെ തിരഞ്ഞെടുത്ത അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. ആ വിശുദ്ധ പരിശുദ്ധകന്യകയെ വളര്‍ത്തിയതു പോലെ കുഞ്ഞുമക്കളെ നല്ലവരായി വളര്‍ത്തുവാനും അവര്‍ക്കു മാതൃകയാകുവാനും എല്ലാ മാതാപിതാക്കന്മാര്‍ക്കും അനുഗ്രഹം നല്‍കേണമേ.
മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ സത്യം, നീതി, സ്നേഹം എന്നീ സനാതന മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ. ആയിരിക്കുന്നിടത്തെല്ലാം ദൈവത്തിന്‍റെ പരിമളമാകുവാന്‍, പോകുന്നിടത്തെല്ലാം വചന സംവാഹകരാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍