India - 2024
ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചന്റെ ചരമവാര്‍ഷികാചരണം 23ന്
സ്വന്തം ലേഖകന്‍ 11-05-2017 - Thursday
പാലാ: ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ 82ാം ചരമവാർഷികാചരണംപാലാ എസ്എച്ച് പ്രൊവിൻഷ്യൻ ഹൗസ് കപ്പേളയിൽ 23ന് നടക്കും. വാർഷികാചരണത്തിന് ഒരുക്കമായി 14 മുതൽ 22 വരെ ദിവ്യകാരുണ്യ ആരാധനയും പഠനശിബിരവും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ദിവ്യകാരുണ്യ ആരാധന. ഉച്ചകഴിഞ്ഞു രണ്ടു മുതൽ 2.45 വരെ പ്രഭാഷണം. മൂന്നിനു വിശുദ്ധ കുർബാന, നവനാൾ പ്രാർഥന.
14ന് ഉച്ചകഴിഞ്ഞു രണ്ടിനു ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചനെ രൂപപ്പെടുത്തിയ കദളിക്കാട്ടിൽ കുടുംബം എന്ന വിഷയത്തിൽ ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.മാത്യു കദളിക്കാട്ടിൽ പ്രഭാഷണം നടത്തും. മൂന്നിനു വിശുദ്ധ കുർബാന, നൊവേന വികാരി ജനറാൾ മോൺ.ജോസഫ് മലേപ്പറന്പിൽ. 15ന് ഉച്ചകഴിഞ്ഞു രണ്ടിനു ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചന്റെ ആത്മീയദർശനം എന്ന വിഷയത്തിൽ ഭരണങ്ങാനം വിശുദ്ധ അൽഫോൻസ തീർഥാടനകേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ പ്രഭാഷണം നടത്തും.
മൂന്നിനു വിശുദ്ധ കുർബാന, നൊവേന, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. 16ന് ഉച്ചകഴിഞ്ഞു രണ്ടിനു ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചന്റെ സന്യാസദർശനം എന്ന വിഷയത്തിൽ വടവാതൂർ സെമിനാരി വൈസ് റെക്ടർ റവ.ഡോ. ഡൊമിനിക് വെച്ചൂർ പ്രഭാഷണം നടത്തും. മൂന്നിനു വിശുദ്ധ കുർബാന, നൊവേന, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ.
17ന് ഉച്ചകഴിഞ്ഞു രണ്ടിന് ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചൻ ദീർഘവീക്ഷണമുള്ള സാമൂഹ്യ പരിഷ്കർത്താവ് എന്ന വിഷയത്തിൽ പാലാ സെന്റ് തോമസ് ബിഎഡ് കോളജ് അസി.പ്രഫസർ ഡോ.ടി.സി. തങ്കച്ചൻ പ്രഭാഷണം നടത്തും. മൂന്നിനു വിശുദ്ധ കുർബാന, നൊവേന, കാഞ്ഞിരപ്പള്ളി രൂപത പബ്ലിക്കേഷൻസ് ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്. 18 ന് ഉച്ചകഴിഞ്ഞു രണ്ടിന് ദിവ്യകാരുണ്യത്തിൽനിന്നു ജീവകാരുണ്യത്തിലേക്ക് എന്ന വിഷയത്തിൽ അതിരന്പുഴ ലിസ്യൂ സെമിനാരി റെക്ടർ റവ.ഡോ.ഫ്രാൻസിസ് കൊടിയൻ എംസിബിഎസ് പ്രഭാഷണം നടത്തും.
മൂന്നിനു വിശുദ്ധ കുർബാന, നൊവേന, വടവാതൂർ സെമിനാരി പ്രഫസർ റവ.ഡോ. പോളി മണിയാട്ട്. 19നു ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചൻ കരുണാർദ്ര സ്നേഹത്തിന്റെ പ്രവാചകൻ എന്ന വിഷയത്തിൽ പാലാ സെന്റ് തോമസ് ടിടിഐയിലെ ടീച്ചർ എഡ്യൂക്കേറ്റർ സിസ്റ്റർ ലിസറ്റ് വെള്ളാത്തോട്ടം എസ്എച്ച് പ്രഭാഷണം നടത്തും.
മൂന്നിനു വിശുദ്ധ കുർബാന, നൊവേന, തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ റവ.ഡോ. സാമുവൽ മാർ ഐറേനിയോസ്. 20 ന് ഉച്ചകഴിഞ്ഞു രണ്ടിനു ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചനും സ്ത്രീശാക്തീകരണവും എന്ന വിഷയത്തിൽ എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് അസി. പ്രഫസർ ഡോ. ജാസ്മിൻ അലക്സ് പ്രഭാഷണം നടത്തും. മൂന്നിനു വിശുദ്ധ കുർബാന, നൊവേന, കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ അസി.വികാരി ഫാ. ജയിംസ് മുണ്ടോളിൽ.
21ന് ഉച്ചകഴിഞ്ഞു രണ്ടിന് കുടുംബപ്രേഷിതത്വവും തിരുഹൃദയഭക്തിപ്രചരണവും എന്ന വിഷയത്തിൽ പാലാ സെന്റ് തോമസ് എച്ച്എസ്എസ് അധ്യാപകൻ റവ. ഡോ. ജോൺ കണ്ണന്താനം പ്രഭാഷണം നടത്തും. മൂന്നിനു വിശുദ്ധ കുർബാന, നൊവേന, ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി അസി.വികാരി ഫാ. മാത്യു കദളിക്കാട്ടിൽ. 22 ന് ഉച്ചകഴിഞ്ഞു രണ്ടിന് ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചനും ദൈവവിളിപ്രോത്സാഹനവും എന്ന വിഷയത്തിൽ പാലാ രൂപത വൈസ് ചാൻസിലർ റവ. ഡോ. തോമസ് വടക്കേൽ പ്രഭാഷണം നടത്തും.
മൂന്നിനു വിശുദ്ധ കുർബാന, നൊവേന കോട്ടയം മിഷനറി ഓറിയന്റേഷൻ സെന്റർ ഡീൻ ഓഫ് സ്റ്റഡീസ് റവ.ഡോ. തോമസ് പാടിയത്ത്. ചരമവാർഷിചാരണദിനമായ 23നു രാവിലെ പത്തിന് ആഘോഷമായ സമൂഹബലി. തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. 11.45 നു കബറിടത്തിങ്കൽ പ്രാർഥന. ഉച്ചയ്ക്ക് 12 ന് ശ്രാദ്ധനേർച്ച വെഞ്ചരിപ്പ്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിക്കും.