News - 2024

യേശുക്രിസ്തുവിനെ പിശാച് എന്നു വിശേഷിപ്പിച്ചത് അപമാനകരം: സി‌സി‌ബി‌ഐ

സ്വന്തം ലേഖകന്‍ 11-06-2017 - Sunday

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ൽ ഒന്‍പ​താം ക്ലാസ് പാ​ഠപു​സ്ത​ക​ത്തി​ൽ യേ​ശു​വി​നെ പിശാച് എന്നു വി​ശേ​ഷി​പ്പിച്ചത് അ​പ​മാ​ന​ക​ര​വും ദു​ഃഖ​ക​ര​വു​മാണെന്ന്‍ സി‌സി‌ബി‌ഐ. അ​ക്ഷ​ന്ത​വ്യ​മാ​യ സൂ​ക്ഷ്മ​ത​ക്കു​റ​വാ​ണെ​ന്ന് പുസ്തകത്തിലേത് സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ മോ​ൺ. ജോ​സ​ഫ് സി. ​ചി​ന്ന​യ്യ​ൻ വ്യക്തമാക്കി.

പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ത​യാ​റാ​ക്കേ​ണ്ട​ത് ഏ​റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യാണ്. ത​ല​മു​റ​യ്ക്കുത​ന്നെ വെ​ളി​ച്ചം പ​ക​രേണ്ട പു​സ്ത​ക​ങ്ങ​ളി​ൽ സൂ​ക്ഷ്മ​ത​ക്കു​റ​വുകൊ​ണ്ട് ഇ​ത്ത​രം ഗു​രു​ത​ര​മാ​യ പി​ശ​കു​ക​ൾ വ​രു​ന്ന​ത് വ​ലി​യ തെ​റ്റു ത​ന്നെയാണ്. അ​ച്ച​ടി​ത്തെ​റ്റാ​ണെ​ന്നു സ​ർ​ക്കാ​ർ ത​ന്നെ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈ​സ്ത​വ പാ​ര​മ്പ​ര്യം അ​നു​സ​രി​ച്ചു ക്ഷ​മി​ക്കു​ക​യാ​ണെ​ന്നും സി​ബി​സി​ഐയ്ക്കു വേണ്ടി മോൺ ചിന്നയ്യൻ പറഞ്ഞു.


Related Articles »