India - 2024
ദളിത് ക്രൈസ്തവര്‍ക്ക് ഭവന പദ്ധതിയുമായി വിന്‍സന്റ് ഡി പോള്‍
സ്വന്തം ലേഖകന്‍ 07-08-2017 - Monday
പാലാ: ഭവനരഹിതരും വാസയോഗ്യമല്ലാത്ത ഭവനങ്ങളിൽ കഴിയുന്നവരുമായ ദളിത് കത്തോലിക്കർക്ക് ഭവനനിർമാണ സഹായത്തിന് വിൻസന്റ് ഡി പോൾ കേരള ഘടകം ഓസാനം ഭവനനിർമാണ സഹായ പദ്ധതി പ്രഖ്യാപിച്ചു. കെസിബിസി എസ്സി-എസ്ടി-ബിസി കമ്മീഷന്റെ പദ്ധതികളോടു സഹകരിച്ചാണ് ഭവന നിര്‍മ്മാണ പദ്ധതി. 2017-18 വർഷത്തിൽ 50 ഭവനങ്ങൾക്ക് ഒന്നേമുക്കാൽ ലക്ഷം രൂപവീതവും 50 ഭവനങ്ങൾക്ക് ഒരുലക്ഷം രൂപവീതവും സഹായമായി നൽകുന്ന പദ്ധതിയാണിത്. കേരളത്തിലെ ലത്തീൻ, സീറോ മലങ്കര, സീറോമലബാർ രൂപതകളിലെ ദലിത് കത്തോലിക്കർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കെസിബിസി, എസ്സി, എസ്ടി, ബിസി കമ്മീഷൻ നിശ്ചയിച്ചു നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം രൂപതാ കേന്ദ്രങ്ങൾ വഴി നൽകിയിരിക്കുന്ന ലിസ്റ്റിൽനിന്നായിരിക്കും സഹായപദ്ധതിയിൽ ഉൾപ്പെടുന്ന കുടുംബങ്ങളെ തെരഞ്ഞെടുക്കുന്നത്. തൊടുപുഴ ഓസാനം സെന്ററിൽ നടന്ന വിൻസന്റ് ഡി പോൾ സൊസൈറ്റി സംസ്ഥാനസമിതിയാണ് പദ്ധതി അംഗീകരിച്ചത്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ദളിത് കത്തോലിക്ക കുട്ടികൾക്ക് തുടർപഠനത്തിനുള്ള കോഴ്സ് ഫീ സ്കോളർഷിപ്പായി നൽകുന്നതിനും യോഗം തീരുമാനിച്ചു.