Daily Saints.

0: January 6: എപ്പിഫനി അഥവാ ദെനഹാ

സ്വന്തം ലേഖകൻ 04-01-2016 - Monday

'എപ്പിഫനി' ഗ്രീക്കില്‍ നിന്ന് നിഷ്പദിച്ച ഒരു ഇംഗ്ലീഷ് പദവും 'ദെനഹാ' സുറിയാനിയുമാണ്. പ്രത്യക്ഷീകരണം അഥവാ ഉദയം എന്നാണ് ഈ വാക്കുകള്‍ക്ക് അര്‍ത്ഥം. ക്രിസ്തുവിന്‍റെ ജനനം പ്രഥമഥാഃ വെളിപ്പെടുത്തിയത് ദരിദ്രരായ ആട്ടിടയന്മാര്‍ക്കാണ്. രണ്ടാമതായി വെളിപ്പെടുത്തിയത് വിജാതീയ ശാസ്ത്രജ്ഞന്മാര്‍ക്കാണ്.

ക്രിസ്തു യഹൂദന്മാര്‍ക്ക് മാത്രമായി ജനിച്ച രക്ഷകനല്ല അഖിലലോക ജനങ്ങള്‍ക്കും വേണ്ടി ജനിച്ചവനാണെന്ന് ഈ പ്രത്യക്ഷീകരണം വിശദമാക്കുന്നു. പരസ്യ ജീവിതത്തിന്‍റെ പ്രാരംഭത്തില്‍ ക്രിസ്തു സ്വീകരിച്ച ജ്ഞാനസ്നാനത്തിന്റെ പ്രതീകമായി എപ്പിഫനിയെ കാണുന്നവരുമുണ്ട്.

വിശുദ്ധ ഗ്രന്ഥ വിവരണം ഇങ്ങനെ സംക്ഷേപ്പിക്കാം: ഈശോ പിറന്ന നാളുകളില്‍ പൌരസ്ത്യ ദേശത്തുനിന്ന് ചില ശാസ്ത്രജ്ഞന്മാര്‍ ജറുസലേമിലെത്തി യഹൂദന്മാരുടെ രാജാവ് ജനിച്ചതെവിടെയാണെന്ന് ഹേറോദേസ് രാജാവിന്‍റെ കൊട്ടാരത്തില്‍ പോയി അന്വേഷിച്ചു. ഹെറോദേസ് പരിഭ്രമിച്ചു. അദ്ദേഹം പ്രധാനചാര്യന്മാരെയും നിയമജ്ഞന്മാരെയും വിളിച്ചു ചോദിച്ചപ്പോള്‍ രക്ഷകന്‍ ബെത്ലഹെമില്‍ അക്കാലത്ത് തന്നെയാണ് ജനിക്കുന്നതെന്ന് മനസ്സിലായി. രാജാക്കന്മാര്‍ പോയി അന്വേഷിച്ചു വിവരം തന്നെ അറിയിക്കണമെന്ന് ഹെറോദേസ് പറഞ്ഞു. ഹേറോദേസിന്‍റെ കൊട്ടാരത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അവരെ അതുവരെ നയിച്ച നക്ഷത്രം വീണ്ടും പ്രത്യക്ഷമായി. നക്ഷത്രത്തെ അനുഗമിച്ച് മുന്നോട്ട് നടന്നപ്പോള്‍ ഒരു വീട്ടില്‍ അവര്‍ മറിയാംബികയെയും ശിശുവിനെയും കണ്ടു. അവര്‍ സാഷ്ടാഗം വീണു ശിശുവിനെ ആരാധിക്കുകയും തങ്ങളുടെ നിക്ഷേപങ്ങള്‍ തുറന്ന് സ്വര്‍ണ്ണവും കുന്തുരുക്കവും നറുമ്പശയും കാഴ്ചവെക്കുകയും ചെയ്തു (മത്താ 2:1-11)

ഈശോയുടെ രാജത്വവും ദൈവത്വവും മനുഷ്യത്വവും പ്രത്യോദിപ്പിക്കുന്നവയാണ് ഈ കാഴ്ചകള്‍.


Related Articles »