News - 2024

മാര്‍പാപ്പ ബഹിരാകാശ നിലയത്തിലെ അന്തേവാസികളുമായി ഇന്ന് സംസാരിക്കും

സ്വന്തം ലേഖകന്‍ 26-10-2017 - Thursday

വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് അന്തേവാസികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു ഫോണില്‍ സംസാരിക്കും. നാസായുടെ സഹായത്തോടെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയാണു ഇതിനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയത്. ഭൂമിയില്‍ 220 മൈല്‍ ദൂരെയായി സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മൂന്നു അമേരിക്കക്കാരും രണ്ട് റഷ്യക്കാരും ഉള്‍പ്പടെ ആറു ബഹിരാകാശ യാത്രികരാണ് ഉള്ളത്.

ചരിത്രത്തില്‍ രണ്ടാമത്തെ തവണയാണ് ഒരു മാര്‍പാപ്പ ബഹിരാകാശ സഞ്ചാരികളുമായി സംസാരിക്കുന്നത്. 2011 ൽ ബെനഡിക്ട് പതിനാറാമൻ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തെ സാറ്റലൈറ്റ് ലിങ്ക് വഴി വിളിക്കുകയും 12 ബഹിരാകാശ സഞ്ചാരികളോടുമായി 20 മിനിറ്റ് നേരം സംസാരിക്കുകയും ചെയ്തിരുന്നു.


Related Articles »