Meditation. - January 2024
ക്രിസ്തീയ കൂട്ടായ്മയുടെ പ്രസക്തി എന്താണ് ?
സ്വന്തം ലേഖകൻ 15-01-2024 - Monday
“അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി, പിതാവേ അങ്ങെന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നത് പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്നു എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” (യോഹന്നാന്‍ 17:21)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 15
അവസാന അത്താഴ വേളയില്‍ സന്നിഹിതരായിരുന്ന തന്റെ ശിഷ്യന്മാര്‍ക്ക് വേണ്ടിയും, അവരുടെ വചനം മൂലം തന്നില്‍ വിശ്വസിക്കുവാനിരിക്കുന്ന സകലര്‍ക്കും വേണ്ടി യേശു പ്രാര്‍ത്ഥിച്ചു. സകല ക്രിസ്ത്യാനികളും അവിടുത്തെ ഐക്യത്തില്‍ ഒന്നാകാനായിരിന്നു ഈ പ്രാര്‍ത്ഥന.
ക്രിസ്‌തീയ സഭാ കൂട്ടായ്മകളില്‍ പങ്കാളികളാകുന്ന ഏവരും, ത്രിത്വൈക ദൈവത്തില്‍ അഭയം പ്രാപിക്കുകയും, യേശു കര്‍ത്താവും രക്ഷകനുമാണെന്നേറ്റു പറയുകയും ചെയ്യുന്നു. പിതാവിനോടുള്ള യേശുവിന്റെ പ്രാര്‍ത്ഥന, സഭാകൂട്ടായ്മയുടെ വളര്‍ച്ചക്കാണെന്നും സുവിശേഷക ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് ഈ പ്രാര്‍ത്ഥന അത്യാവശ്യമാണെന്നു നാം മനസ്സിലാക്കുകയും വേണം. ലോകസുവിശേഷവത്കരണത്തിനു ‘ക്രിസ്തീയ ഐക്യം’ അത്യാവശ്യമാണെന്ന് പലപ്പോഴും എനിക് തോന്നിയിട്ടുണ്ട്. ഇനി ക്രിസ്തീയ ഐക്യം വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നാം ഉടനെ ആരംഭിച്ചാല്‍ തന്നെ യേശുവിന്റെ അനുഗ്രഹത്തെ ആശ്രയിച്ചിരിക്കും അവയുടെ കൂടിച്ചേരല്‍.
വര്‍ഷംതോറും ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ വാരം ജനുവരി മാസത്തിലും, പെന്തകോസ്തു തിരുനാളിന്റെ അവസരത്തിലുമാണല്ലോ നാം ആഘോഷിക്കാറുള്ളത്. ആത്മാര്‍ത്ഥതയോടും, അനുസരണാ മനോഭാവത്തോടും കൂടി സ്വര്‍ഗ്ഗീയപിതാവിനോടുള്ള യേശുവിന്റെ പ്രാര്‍ത്ഥന നമ്മുടെ ഹൃദയത്തിലാണ് ചേര്‍ക്കേണ്ടത്, ദൈവീക പ്രസാദത്താലുള്ള ഈ ഫലവത്തായ പ്രാര്‍ത്ഥനാ തുടക്കം, മുന്‍പെങ്ങുമില്ലാത്ത വിധം വളരെയേറെ ഉത്സാഹത്തോടു കൂടി വേണം ആരംഭിക്കുവാന്‍. ഇതിനു പുറമേ, കര്‍ത്താവ് ആഗ്രഹിക്കുന്നത് പോലെ ഓരോരുത്തരും തങ്ങളുടെ കടമകള്‍ നിറവേറ്റികൊണ്ട് യേശുവില്‍ കേന്ദ്രീകൃതമായ പൂര്‍ണ്ണമായ ഐക്യത്തിലേക്ക് ഒരുമിച്ച് മുന്നേറുവാനായി തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുവാനുള്ള ക്രിസ്ത്യാനികളുടെ ആഗ്രഹത്തേയും ഇത് വെളിപ്പെടുത്തുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം 20.01.1988)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.